…… റ്റു ബെഡ്റൂം ഫ്ളാറ്റ് ആണ്…. കിച്ചൺ മാത്രം ഷെയറിംഗ്…. ഒരു പോർഷനിൽ ആവശ്യമായ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്…… ഒരു ഗുജറാത്തി ഫാമിലി ആണ്….
അശ്വതിതിയെ ചെരിഞ്ഞു നോക്കി കൊണ്ട് ഡ്രൈവിംഗിനിടയിൽ മനോജ് പറഞ്ഞു……
……ഉം…. മറുപടിയായി മൂളുക മാത്രമാണ് അവൾ ചെയ്തത്…..
വാതിൽ തുറക്കുന്നതിൻറെയും പെട്ടികൾ എടുത്തു വെക്കുന്നതിൻറെയും ശബ്ദം കേട്ടപ്പോൾ അടുത്ത റൂമിലെ സ്ത്രീ മുറി തുറന്ന് പുറത്തേക്ക് വന്നു…..
എന്നാൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അശ്വതിയെ നോക്കി ഒന്ന് ചിരിച്ച ശേഷം അവർ തിരിച്ചു മുറിയിലേക്ക് കയറി പോയി…..
അശ്വതി പെട്ടെന്ന് തന്നെ എല്ലാം എടുത്ത് വച്ച് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറി.. മോൾക്ക് കുപ്പിയിലും മനോജിന് ഗ്ളാസിലും ചായയുമായി മുറിയിലേക്ക് വരുമ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു….
…… തൊട്ടു താഴെ നല്ലൊരു മലയാളി ഹോട്ടൽ ഉണ്ട്… ഞാൻ ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്…..
ചായ നീട്ടിയ അശ്വതിയോട് പറഞ്ഞു കൊണ്ട് അയാൾ പൈസ എടുത്ത് വാതിൽക്കലേക്ക് നീങ്ങി….
ആവശ്യത്തിന് മാത്രമേ സംസാരം ഉള്ളൂ എങ്കിലും മനോജിന്റെ പെരുമാറ്റത്തിൽ ചെറിയൊരു അയവ് വന്നതായി അശ്വതിക്ക് തോന്നി…
പക്ഷേ കൂടുതൽ യാതൊരു അടുപ്പവും അയാൾ കാണിച്ചില്ല…
തങ്ങളുടെ പഴയ ജീവിതം ഓർത്ത് അശ്വതിക്ക് വല്ലാത്ത സങ്കടം തോന്നി ഇനി ഒരിക്കലും ആ നല്ല ദിവസങ്ങൾ തിരിച്ചു കിട്ടില്ല എന്ന് തന്നെ അവൾക് തോന്നി….. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടിട്ടും തന്റെ ശരീരത്തിൽ മനോജേട്ടൻ തൊട്ടിട്ടില്ല..
അതിന് ശക്തമായ കാരണം ഉണ്ട് ശരിയാണ്… എന്നിട്ടും ഇപ്പോൾ വീണ്ടും രണ്ടു മാസത്തോളം ആയിരിക്കുന്നു….
കുളിച്ച ശേഷം ഒരു നൈറ്റി അണിഞ്ഞ് അശ്വതി കിടക്കയിൽ വന്ന് ഇരുന്നു….മോൾ പതുക്കെ ഉറങ്ങാൻ തുടങ്ങിയിരുന്നു…… അൽപം മുമ്പ് താൻ ഡ്രസ്സ് അഴിച്ചു വെക്കുമ്പോൾ മനോജ് തന്നെ പാളി നോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു…. വേണമെന്ന് ആഗ്രഹം ഉണ്ടാവും…. അവൾ കണക്കു കൂട്ടി….എന്നാൽ ഒരിക്കൽ കൂടി മുൻ കൈ എടുക്കാൻ അവൾക് ധൈര്യം ഇല്ലായിരുന്നു….മോളെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു……
……ഇതാ ഈ ഫോൺ യൂസ് ചെയ്തോ…. ഫ്രിഡ്ജിൽ ഫിഷും ചിക്കനും വെജിറ്റബിൾസും എല്ലാം ഉണ്ട്…… കുക്ക് ചെയ്യാൻ വയ്യെങ്കിൽ അതിൽ ഹോട്ടൽ എന്നൊരു നംബർ ഉണ്ട്… വിളിച്ചാൽ കൊണ്ടു വന്നു തരും…. ലോക്ക് ചെയ്തിട്ട് കിടന്നാൽ മതി….. എനിക്ക് ഓഫീസിൽ പോകണം…
ഒരു മൊബൈൽ ഫോൺ കിടക്കയിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് മനോജ് എഴുന്നേറ്റു…..
….. ഇന്ന് പോണോ?…..
മടിച്ചു കൊണ്ടാണ് അശ്വതി ചോദിച്ചത്….
…..ആ പോണം……
….. എന്നാൽ ഉച്ചയ്ക്ക് വരുമോ?…..