അവിഹിതബന്ധം 3

Posted by

….. വന്ന് വാതിൽ ലോക്ക് ചെയ്യ്….
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അയാൾ പുറത്തേക്ക് നടന്നു….
തലേന്ന് രാത്രിയിലെ ക്ഷീണം കാരണം ഇരുവരും എല്ലാം മറന്ന് ഉറങ്ങിപ്പോയി…. ഞെട്ടി ഉണർന്നു നോക്കിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു….
….. ഈശ്വരാ ഈ കുഞ്ഞിന് വിളിക്കുന്നുണ്ടാവും…….
മുടി വാരി ചുറ്റി കൊണ്ട് അശ്വതി എഴുന്നേറ്റു…അടുകകളയിൽ ചെന്ന് പെട്ടെന്ന് ചോറും മുട്ടയും പപ്പടവും ഉണ്ടാക്കി….മോരു കാച്ചി വച്ച് ഒരു പ്ളേററിൽ എല്ലാം എടുത്ത് അവൾ മുറിയിലേക്ക് ചെന്നു…..മോളെ വിളിച്ചുണർത്തി ഭക്ഷണം കഴിപ്പിക്കുന്നതിനിടയിൽ രണ്ടു പ്രാവശ്യം മനോജിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല….
വിശപ്പ് തോന്നാത്തത് കൊണ്ട് അശ്വതി അൽപം കഴിച്ചു എന്ന് വരുത്തുക മാത്രമേ ചെയ്തുള്ളൂ….
പാത്രം കഴുകി വെക്കുന്ന സമയത്ത് അടുത്ത മുറിയിലെ സ്ത്രീയെ കണ്ടെങ്കിലും അവർ നേരത്തെ ചെയ്ത പോലെ ഒരു ചിരി ചിരിക്കുക മാത്രമേ ചെയ്തുള്ളൂ…..
ഒന്നും ചെയ്യാനില്ലാതെ അശ്വതിക്ക് ആകെ ബോറടിച്ചു….. അൽപസമയം ടിവി കണ്ട ശേഷം അവൾ കിടന്നു കൊണ്ട് മൊബൈൽ ഫോൺ എടുത്ത് നോക്കി….. കാർട്ടൂൺ കണ്ട് മോൾ കിടക്കയിൽ ഇരിക്കുകയായിരുന്നു…
കാളിംഗ് ബെൽ അടിച്ചപ്പോൾ അശ്വതി തുറക്കാൻ പോയില്ല…..
അൽപസമയം കഴിഞ്ഞപ്പോൾ റൂമിന്റെ വാതിലിൽ തട്ടുന്നത് കേട്ടു
തുറന്നപ്പോൾ നിറഞ്ഞ ചിരിയോടെ ഒരു ചേച്ചി നിൽക്കുകയായിരുന്നു….
….. നിങ്ങളെ കാണാൻ വന്നതാണ്….
ഹിന്ദിയിൽ അശ്വതിയോട് പറഞ്ഞു കൊണ്ട് ഗുജറാത്തി സ്ത്രീ മുറിയിലേക്ക് നടന്നു….
……. എന്റെ പേര് ബിന്ദു…. മുകളിലാണ് താമസം…… മനോജ് പറഞ്ഞിരുന്നു ഫാമിലി ഇന്ന് വരുന്ന കാര്യം…..
…..വരൂ…..
അശ്വതി അവരെ അകത്തേക്ക് ക്ഷണിച്ചു…..
ഒരു മണിക്കൂറോളം കൂടെ ചിലവഴിച്ച ശേഷം ബിന്ദു തിരിച്ചു പോകുമ്പോൾ അശ്വതി അവരുമായി വല്ലാത്ത ഒരു അടുപ്പം സ്ഥാപിച്ചിരുന്നു….. നാൽപ്പതു വയസ്സിന് മുകളിൽ പ്രായമുള്ള ബിന്ദുവിന് കുട്ടികൾ ഇല്ലായിരുന്നു…..
കുറേ ചികിത്സ ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല….. ഭർത്താവ് ജോലിക്ക് പോയാലുളള വിരക്തി മാററാൻ വേണ്ടി ഇപ്പോൾ ചെറിയൊരു ബേബി സിറ്റിംഗ് നടത്തുകയാണ് അവർ….
രണ്ടും മൂന്നും വയസ്സുള്ള അഞ്ചു കുട്ടികൾ ഇപ്പോൾ ഉണ്ട്…. എല്ലാവരോടും പേരിന് മാത്രം എന്തെങ്കിലും വാങ്ങുക മാത്രമേ അവർ ചെയ്യാറുള്ളൂ…..
….. അശ്വതി മോളെയും കൂട്ടി അങ്ങോട്ട് വാ…… അവിടെ ഇരുന്നാൽ നിന്റെ ബോറടി ഒക്കെ മാറും…..
പോകാൻ നേരം അവർ വിളിച്ചു….
….. ഞാൻ വരാം ചേച്ചീ…..
അശ്വതിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി…. ഒന്നുമില്ലെങ്കിലും മിണ്ടാനും പറയാനും ഒരാൾ ആയല്ലോ….
വൈകുന്നേരം അധികം വൈകാതെ മനോജ് വന്നു…

Leave a Reply

Your email address will not be published. Required fields are marked *