അവിഹിതബന്ധം 3

Posted by

…. വേണ്ട…. ഒരു കാര്യം ചെയ്യ് നീയും റെഡിയാക്…. ഒരുമിച്ച് ഇറങ്ങാം….
…… എവിടേക്കാ?….മോളെയും കൂട്ടാം….
……നീ പറയുന്നത് അനുസരിച്ചാൽ മതി…
മനോജിന്റെ ശബ്ദം ഉയർന്നു…..
കുട്ടികളെ കണ്ടപ്പോൾ ഒരു മടിയും കൂടാതെ മോൾ അവരുടെ കൂടെ കളിക്കാൻ തുടങ്ങി….. ഒരു അപരിചിതത്വവും കൂടാതെ അവൾ ആന്റീ എന്ന് വിളിച്ചു ബിന്ദുവിന്റെ പിറകെ നടക്കുന്നത് കണ്ടപ്പോൾ അശ്വതിക്ക് സമാധാനമായി…
…… ചേച്ചീ ഞങ്ങൾ ചിലപ്പോൾ ഉച്ച
കഴിയും കേട്ടോ…..
….. എന്റെ മനോജേ നിങ്ങൾ ഉച്ചക്കോ രാത്രിയിലോ എപ്പോൾ വേണേലും വന്നോ….അവൾ ഇവിടെ ഉണ്ടാകും..
എങ്ങോട്ടാണ് പോകുന്നത് എന്ന് അശ്വതി ചോദിച്ചില്ല……
…….. ക്രൗൺ പ്ലാസ…..
കാർ നിർത്തി ഇറങ്ങുന്ന സമയത്ത് അശ്വതി ബോർഡ് നോക്കി മനസ്സിൽ വായിച്ചു….
…..നീ ഇവിടിരിക്ക്….അശ്വതിയെ ലോബിയിൽ ഇരുത്തി മനോജ് കാറിൽ നിന്നും എടുത്ത ബാഗുമായി റിസപ്ഷൻ സമീപിച്ചു… എന്താണ് കാരണമെന്ന് അശ്വതിക്ക് ഒന്നും മനസിലായില്ല…. പത്തു മിനുട്ടിനുള്ളിൽ മനോജ് തിരിച്ചെത്തി…….
….വാ…..
ലിഫ്റ്റിൽ കയറി മുകളിലേക്ക്……
പത്താമത്തെ നിലയിൽ റൂം നമ്പർ ഇരുന്നൂറ്റി ഇരുപത്തിയെട്ട് തുറന്ന് അകത്തേക്ക്…..
……..അശ്വതീ….. എന്താ ആലോചിക്കുന്നത്?….വാ ഇങ്ങോട്ട്…..
കൈ പിടിച്ച് അകത്തേക്ക് കയറ്റുമ്പോൾ തന്റെ പേര് വിളിക്കുന്നത് ഈ മുഖത്ത് നിന്നും കേട്ടിട്ട് രണ്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ന് അവൾ ഓർത്തു….
…… ഇന്നത്തെ ദിവസം എന്താണെന്ന് തനിക്ക് ഓർമ്മയുണ്ടോ?…..
മുറിയിലാകെ കണ്ണോടിച്ചു കൊണ്ടു നിൽക്കുന്ന അശ്വതിയുടെ പിറകിൽ എത്തി മനോജ് ചോദിച്ചു….
…. ഈശ്വരാ എന്റെ പിറന്നാൾ ആണല്ലോ ഇന്ന്……
ആശ്ചര്യത്തോടെ അശ്വതി മനോജിനെ നോക്കി……..
…..മനോജേട്ടാ……
…. എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ലല്ലോ….. കഴിഞ്ഞ അഞ്ചു വർഷമായി എന്നും ഞാൻ ഓർക്കുന്ന ദിവസം ആണ്…… ഹാപ്പി ബർത്ത്ഡേ അച്ചൂ…….
ബാഗ് തുറന്ന് ചെറിയൊരു ഡബ്ബി എടുത്ത് നീട്ടിക്കൊണ്ട് മനോജ് പറഞ്ഞു…..
….. എന്റെ പൊന്നേ……
അശ്വതി മനോജിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഏങ്ങിയേങ്ങി കരഞ്ഞു….
….. എന്നോടുള്ള വെറുപ്പ് മാറിയോ?….
….. അതിന് നിന്നെ ഞാൻ വെറുത്തില്ലല്ലോ…..ആ സംഭവം മോളു മറന്നേക്കൂ…. ഞാനും അത് മറക്കാൻ ശ്രമിക്കുകയാണ്……. ഇനി അതിനെപ്പറ്റി ചർച്ച വേണ്ട…..
അശ്വതിയെ പിടിച്ചു മാറ്റി ഡബ്ബി തുറന്ന് ഒരു മോതിരം എടുത്ത് മനോജ് അവളുടെ വിരലിൽ അണിയിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *