മനസില്ല മനസോടെ ഹിരണിനെ അനുസരിക്കുന്നതിനൊപ്പം ഉറക്കമില്ലാത്ത ഒരു രാത്രിയെ കൂടി അവൾ സ്വയം വരിച്ചു
9.30 കഴിഞ്ഞിരുന്നു ഹിരൺ കോട്ടയത്ത് വന്നിറങ്ങിയപ്പോൾ. തമ്മിൽ കാണാൻ കഴിയില്ല എന്ന് പറയാൻ വേണ്ടി വിളിച്ച സമയം മുതൽ അവൻ കോട്ടയത്ത് വന്നിറങ്ങുന്ന സമയം അത്രയും അവൾ വീഡിയോ കോളിലൂടെ അവനുമായി സംസാരിച്ചിരുന്നു.
രാത്രി ഫുഡ് കഴിക്കാൻ പോകാൻ പോലും കൂട്ടാകാതിരുന്ന അനീറ്റയെ അതിനും അവൻ
വഴക്ക് പറയേണ്ടി വന്നു. കഴിച്ചില്ല എങ്കിൽ കാണാൻ വരില്ല തിരിച്ചു പോകും എന്നുള്ള ഭീഷണിയിൽ വഴങ്ങി ഫുഡ് കഴിക്കാൻ താഴെ കാന്റീനിലേക്ക് പോയ അനീറ്റ പോയ സമയം താൻ ഉത്തരവാദിത്വം ഉള്ള ഒരു കാമുകനായോ എന്ന ചോദ്യവും മനസ്സിൽ ചോദിച്ചു പുഞ്ചിരിയും തൂകി കോളേജ് ക്യാമ്പസ് ലക്ഷ്യമാക്കി നടന്നു.
കോളേജിനുള്ളിൽ തന്നെയാണ് ബോയ്സ് ഹോസ്റ്റലും. വാർഡൻ ഇപ്പോളും രാജീവ് സർ തന്നെയാണ്. അത് കൊണ്ട് റൂം എപ്പോ ചെന്നാലും കിട്ടും. ഉപകാര സ്മരണ..
ഡിഗ്രിക്ക് പഠിയ്ക്കുമ്പോളായിരുന്നു രാജീവ് സാറും ഫാസിയ മിസ്സും തമ്മിലുള്ള കല്യാണം . അതിന്റെ പേരിൽ ഉണ്ടായ പ്രേശ്നങ്ങൾ. പിന്നെ പ്രായ പൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കൊണ്ട് ആ കേസ് ഒക്കെ അങ്ങനെ ഒതുങ്ങി.
പക്ഷെ മിസ്സിന്റെ വീട്ടുകാർ ഒരിക്കൽ ക്യാമ്പസ്സിൽ വന്നു സാറുമായി വാക്ക് തർക്കം ഉണ്ടായി. സാറിനെ അവര് തല്ലുന്നത് കണ്ടപ്പോൾ ഇതെല്ലാം കണ്ടു നിന്നവരുടെ കൂട്ടത്തിൽ നിന്നും തോമ കയറി ആദ്യത്തെ അടി പൊട്ടിച്ചു. അതും സാറിന്റെ അളിയന്നിട്ടു . പിന്നെ പറയണോ പൂരം. സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു കൂട്ട ഇടി. കളരിയും കരാട്ടെയും പഠിച്ചത് പ്രയോഗിക്കാൻ കിട്ടിയ അവസരത്തിൽ അല്പം ആവേശം കൂടി പോയി. കയ്യിൽ കിട്ടിയ മൂന്ന് പേരുടെ കൈ കപ്പ തണ്ട് ഓടിക്കും പോലെ ഓടിച്ചു വിട്ടു. അതിൽ മിസ്സിന്റെ അനിയന്റെയും.