ബാഹൂന്റെ ബലി

Posted by

എന്റെ ബാഹൂ നീ അവിടെ തന്നെ ചുറ്റിപറ്റി നിന്നതിന്റെ കാരണം ഇന്നല്ലെ മനസ്സിലായത്. തെണ്ടി. എല്ലാം കൊട്ടാരത്തിലും ഉണ്ടല്ലോ ഇങ്ങനെ ഒരോ മാരണങ്ങള്‍. മര്യാദക്കവന്റെ അച്ഛന്‍ മരിച്ചപ്പൊ വല്ല അനാഥാലയത്തിനും എടുത്തു കൊടുത്താ മതിയാര്‍ന്നു. അന്നേരം ഏതു കഷ്ടക്കാലത്തിനാണാവോ എന്റെ പൊന്നമ്മ ശിവകാമിദേവിക്ക് അവനും കൂടി മുല കൊടുക്കാന്‍ തോന്നിയത്. ഒരെണ്ണം (ഞാന്‍ തന്നെ) ഇപ്പുറത്തു കിടന്നു വലിച്ചത് പോരാഞ്ഞിട്ടാണോ മറ്റേതെടുത്തു ബാഹൂന്റെ വായില്‍ കൊടുത്തത്. ആ ജീവിതത്തിലാദ്യത്തെ ചിയര്‍സ് ആ ചേറ്റേടെ കൂടെ ആയല്ലോ ഭൈരവാ…!

ഇന്നേരം മറ്റൊരിടത്ത്

“ബാഹൂ.. അമ്മക്കു ദേഷ്യായി കാണുംട്ടാ.. ഇങ്ങനെ വായീതോന്നീതു വിളിച്ചു പറഞ്ഞു അവിടെന്ന് ഇറങ്ങി പോരണ്ടാര്‍ന്നു. പുറത്തു നമ്മടെ പ്രജ ഉണ്ടാര്‍ന്നില്ലെങ്കി നാണം കെട്ട് കുന്തളദേശത്തേക്ക് വണ്ടി കേറേണ്ടി വന്നേനെ.”

“നീയിത് എന്താ പറയണെ എന്റെ ദേവൂട്ട്യെ. അല്ലാണ്ട് പിന്നെ ഞാനെന്തൂട്ട് മൈരാ ചെയ്യേണ്ടെ. നിന്നെ ആ ഭല്ലാലന് ഇട്ടു കൊടുത്തിട്ട് രാജാവായി ഇരിക്കാനാ. പൊന്നു മോളെ നീ ഒന്നു മിണ്ടാതിരിക്ക്, ഇനീപ്പൊ നടന്നതിനെ പറ്റി ചിന്തിച്ചിരിന്നിട്ട് എന്തൂട്ടാ കാര്യം. എന്തായാലും ഇനീപ്പൊ രാത്രി ആയില്ലെ.. നമ്മുക്കിപ്പൊ കെടുന്നിട്ട് നാളെ ആലോച്ചിക്കാം ഇനി.”

“ബാഹു എന്നോടു ദേഷ്യം തോന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *