“ലേതേച്ചി…..”മാളു അവളെ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ മാളുവിനെ കണ്ട അവളുടെ മുഖം വാടി.
“എന്താ ലെതേച്ചി…എന്താ പറ്റിയെ…?”
“ഏയ്.. ഒന്നുല്ല മോളേ..
“ഇല്ല.. ന്തോ ഉണ്ട്..ന്താ കാര്യം…?
“ഒന്നുല്ല മോളേ….
“കള്ളം പറയണ്ടാ…പറ ലതേച്ചി….
ലത തല കുനിച്ചു നിന്നു.
തലേ ദിവസം അർധരാത്രി🛕. പൂജ അവസാനിച്ചിരിക്കുന്നു. ഇപ്പോഴും ജനങ്ങൾ തറവാട് മുറ്റത്തായി നിൽപ്പുണ്ട്.വില്ലുമംഗലം കവടി നിരത്തി പ്രശ്നം നോക്കുവാൻ തുടങ്ങി.പലകയിൽ കരുക്കൾ നിരത്തി കുറച്ചുനേരം പലകയിലേക്ക് തന്നെ വില്ലുമംഗലം നോക്കിയിരുന്നു.
രാഘവൻ :-എന്തുപറ്റി തിരുമേനി.. ഇപ്പോഴും പരിഹാരം ഒന്നും കാണുന്നില്ല..?
രാഘവന്റെ ചോദ്യത്തിന് മറുടിയെന്നോണം വില്ലുമംഗലം ഒരു ദീർഘനിശ്വാസമിട്ടു, ശേഷം ചുറ്റും കൂടി നിൽക്കുന്ന ഭക്തരുടെ മേലെ കണ്ണോടിച്ചു.
“മേൽശാന്തിയുടെ പെടുടുമരണം, അമ്പലക്കുളത്തിലെ മീനുകൾ ചത്തു പൊങ്ങിയത്, ആനയുടെ മദപ്പാട്…അങ്ങനെ എല്ലാം നമ്മൾ കരുതിയത് പോലെ ദേവി കോപം കൊണ്ടുണ്ടായത് തന്നെയാണ്..
വില്ലുമംഗലത്തിന്റെ വാക്കുകൾ കേട്ട് ജനങ്ങൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കി.
രാഘവൻ :-എന്തെങ്കിലും പരിഹാരം..?
“അത്….
“പറഞ്ഞോളൂ തിരുമേനി…എന്ത് തന്നെയായാലും പരിഹാരം ചെയ്തിരിക്കും.. പറഞ്ഞാലും…
അല്പനിമിഷം നിശബ്ദമായി ഇരുന്നത്തിനു ശേഷം വില്ലുമംഗലം പറഞ്ഞു തുടങ്ങി.
“ദേവി കോപത്തിലാണ്…അതിന് പരിഹാരവുമുണ്ട്…പക്ഷെ ഞാൻ പറയുന്ന പരിഹാരം ആരൊക്കെ സ്വീകരിക്കും എന്നറിയില്ല”ഒന്ന് നിർത്തിയ ശേഷം അദ്ദേഹം വീണ്ടും സംസാരിച്ച് തുടങ്ങി “…3 തലമുറ മുൻപ് വരെ നമ്മുടെ ക്ഷേത്രത്തിൽ കന്യകയായ സ്ത്രീയാണ് ശാന്തിപ്പണി നിർവഹിച്ചിരുന്നത്. ഇനിയുള്ള കാലവും കന്യകയായ സ്ത്രീ തന്നെ ശാന്തിയായി തുടരണം എന്നാണ് ദേവിയുടെ ആഗ്രഹം.അതുപോലെ ഒരു കാര്യം കൂടെ ഉണ്ട്…. ദേവിയുടെ ആഗ്രഹം ഈ തറവാട്ടിലെ മാളവിക കുഞ്ഞ് ഇനിയുള്ള കാലം ദേവിയുടെ ദാസിയായി കഴിയണം എന്നാണ്.ജാതകവും ഒത്തുപോകുന്നുണ്ട് ”
വില്ലുമംഗലത്തിന്റെ ആ വാക്കുകൾ വെള്ളിടിപോലെ അവിടെ നിന്നിരുന്ന ലക്ഷ്മി തമ്പുരാട്ടിയുടെ തലയിൽ പതിച്ചു. എന്നതാണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൾ തരിച്ചു നിന്നു.
ഇങ്ങയൊരു കാര്യം കേട്ടിട്ടും നിർവികയാരനായി രാഘവൻ നിന്നു.
“പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞത് ഞാൻ പറഞ്ഞു.ബാക്കി കാര്യങ്ങൾ നിങ്ങളെല്ലാം ചേർന്ന് എടുക്കുക.ഈ തീരുമാനത്തിൽ ആർക്കും എതിർപ്പില്ലെങ്കിൽ ബാക്കി കാര്യങ്ങൾ എല്ലാർക്കും ചേർന്ന് ആലോചിച്ചു തീരുമാനിക്കാം “.