വിശ്വൻ മലന്നടിച്ചുകൊണ്ട് ഭദ്രയുടെ കാലിലേക്ക് വീണതും ഒരു വിറയൽ.
ഒരു നിമിഷം ആ കാഴ്ച കണ്ടു നിന്നു കൊണ്ട് ഭദ്ര വാതിൽ തുറന്നു.
നിറമിഴികളോടെ ….രേവതിയമ്മ!
ഒന്നും പറയാനാവാതെ അവർ ഭദ്രയെ കെട്ടിപിടിച്ചു കരഞ്ഞു.
കാര്യങ്ങൾ എല്ലാം അതിവേഗം നടന്നു. നാട്ടുകാരും പോലീസുകാരും എല്ലാവരും ആ മരണത്തിൽ ഒത്തുകൂടി.
ഭർത്താവിന് ഈയിടെ മാനസിക പിരിമുറുക്കം കൂടുതൽ ആയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്തതാണെന്നും രേവതിയമ്മ മൊഴികൊടുത്തു.
വിശ്വന്റെ സഹായി ആണ്ടവനും അത് സമ്മതിച്ചു.
********************************************************
അനന്തനും രേവതിയും ആ വീട്ടിൽ തനിച്ചായി,
ക്ലിനിക് മറ്റൊരു ഡോക്ടറെ ഏല്പിച്ചു .
അനന്തൻ ഡൽഹിയിലേക്ക് താമസം മാറ്റാൻ വേണ്ടി തീരുമാനിക്കുന്നത് ഭദ്ര വഴി ദീപൻ അറിഞ്ഞപ്പോൾ,
അവൻ ഭദ്രയോടു പറഞ്ഞു.
ആരോരുമില്ലാത്ത ആ അമ്മയുടെ കണ്ണീരു നമ്മൾ മറന്നു പോകരുത്. നമ്മൾ കാരണമാണ് അവരിന്നു വിഷമിക്കുന്നത്.
ഞാനെന്താണ് ചെയ്യണ്ടത് ഏട്ടാ.
നിനക്ക് അനന്തനോട് സംസാരിച്ചു കൊണ്ട് അമ്മയെ നമ്മുടെയൊപ്പം നിർത്താൻ സമ്മതം ചൊദിച്ചൂടേ….
പൊന്നുപോലെ നമ്മുടെ അമ്മയെപ്പോലെ നോക്കാം.
ഞാൻ പറഞ്ഞു നോക്കാം ഏട്ടാ …..
ഭദ്രയുടെ ആവശ്യം അനന്തന് കേട്ടപ്പോൾ അവനിതിലും വലിയ സന്തോഷം മറ്റൊന്നുണ്ടായിരുന്നില്ല , അവന്റെ മനസ്സിൽ ഉള്ള ആഗ്രഹം ഭദ്രയെ പാണീഗ്രഹണം ചെയുക എന്നതായിരുനെങ്കിലും അമ്മയ്ക്ക് ഒരു കൂട്ടു നൽകുക എന്നതാണ് ഇപ്പോഴുള്ള ആവശ്യം.
അനന്തൻ അമ്മയെ ഭദ്രയ്ക്കും ദീപനും കൊടുത്തുകൊണ്ട് ഡൽഹിയിലേക്ക് യാത്രയായി.
രേവതിയമ്മ വന്നത് മുതൽ ഭദ്രയും ദീപനും രണ്ടു മുറിയിലായി ഉറക്കം. രേവതിയമ്മ കട്ടിലിൽ കിടക്കുമ്പോൾ അവരുടെ കാലൊക്കെ തിരുമ്മിക്കൊടുത്തുകൊണ്ട് ഭദ്ര നിലത്തു പായ വിരിച്ചു കിടക്കും.
ഒരിക്കൽ ഭദ്രയോടു രേവതിയമ്മ കുളത്തിൽ നിന്നും കുളികഴിഞ്ഞു വന്നിട്ട് തലമുടി തോർത്തുമ്പോൾ ചോദിച്ചു
അനന്തൻ പറഞ്ഞിരുന്നു….
മോൾക്ക് മറ്റൊരാളെ ഇഷ്ടമാണ്…എന്ന്..
അത്…അമ്മെ…ഞാൻ…. ഭദ്ര വാക്കുകൾക്ക് വേണ്ടി പരതിയപ്പോൾ….