ഭാമനിർവേദം [കൊമ്പൻ]

Posted by

ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ നിർദേശിച്ചു. നല്ലപോലെ ഞാൻ പേടിച്ചിരുന്നെങ്കിലും രചനയ്ക്ക് എന്റെയുള്ളിലെ ധൈര്യം മുഴുവനും കൊടുത്തു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, പക്ഷെ ഏർലി സ്റ്റേജ് പ്രസവത്തിലെ കോമ്പ്ലിക്കേഷൻ. ഞങ്ങൾക്ക് ആ പൊന്നോമനയെ നഷ്ടപ്പെട്ടു.
രചന അലറി കരഞ്ഞുകൊണ്ട് ഹോസ്പിറ്റലിലെ ഉപകരണങ്ങൾ എടുത്തെറിഞ്ഞു. കുഞ്ഞിനെ നഷ്ടപെട്ടെന്നു അവൾ ഒരിക്കലും വിശ്വസിച്ചില്ല. മാനസികമായി അവൾ തകരുന്നത് ഞാനറിഞ്ഞു. ഞാൻ എന്നാൽ കഴിയുന്ന വിധം തളരാതെ പിടിച്ചുനിന്നു. ലീവെടുത്തു അവളുടെ കൂടെ തന്നെ ഞാനിരുന്നു അവളെ നെഞ്ചോടു ചേർത്തി സമാധാനിപ്പിച്ചു..

വീട്ടിൽ ഇരിക്കുമ്പോ അവളുടെ കരച്ചിൽ കാണാൻ കഴിയാതെ ഞാൻ അവളെയും കൂട്ടി കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വന്നു. രചനയുടെ അമ്മയും അച്ഛനും ഞങ്ങളുടെ ഒപ്പം വരാൻ സമ്മതിച്ചു. നാളുകൾ കഴിയുന്നതിനൊപ്പം രചന പയ്യെ പയ്യെ ആ ട്രോമയിൽ നിന്നും കരകയറി.

അപ്പോഴാണ് അടുത്ത ദുരന്തം, ഗൾഫിൽ വെച്ച് രവിയേട്ടൻ ഓടിച്ചിരുന്ന ട്രക്ക് ആക്‌സിഡന്റിൽ പെടുകയും അവിടെ വെച്ച് ആള് മരിക്കുകയും ചെയ്തു. ഞാനും രചനയും നാട്ടിൽ ചെന്നു. ഭാമേച്ചിയുടെ മുഖം കണ്ണീരിനാൽ കലർന്നത് കണ്ടപ്പോൾ അവരെന്നെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു. അതിന്റെ അർഥം ഞാൻ അല്ലാതെ ഇനി ആരും ചേച്ചിക്ക് തുണയില്ല.!! എന്ന് എനിക്കുമാത്രം അറിയാമായിരുന്നുള്ളു.

ഞാൻ കുറച്ചു ദിവസം നാട്ടിൽ നിന്നിട്ട്, തിരിച്ചു പോരുമ്പോ എന്റെയൊപ്പം ഭാമേച്ചിയെയും മക്കളെയും കൂടി എറണാകുളത്തേക്ക് കൂട്ടി. ഭാമേച്ചിക്ക് മനസിന് ഒരു മാറ്റം വേണമെന്ന് എനിക്ക് തോന്നി, അത് രചനയും അമ്മയും അച്ഛനും സമ്മതിച്ചു. പുതിയ വാടക്കക്കാരെ ഭാമേച്ചിയുടെ വീട്ടിലേക്ക് ഞാൻ ഏർപ്പാടാക്കി, നല്ല കൂട്ടരാണ്, എന്റെ പ്രായമായ അച്ഛനും അമ്മയെയും ഞാൻ അടുത്തില്ലെങ്കിലും അവർ നോക്കുമെന്നു ഉറപ്പാണ്. എല്ലാം പഴയപോലെ ആക്കിയെടുക്കണം.

അങ്ങനെ ഞാനും രചനയും വീണ്ടും ഒരു കുഞ്ഞിനായി ശ്രമിച്ചപ്പോൾ അവളുടെ ആരോഗ്യവും മാനസിക നിലയും വെച്ച് അതിനു കഴിയുമായിരുന്നില്ല. ഡോക്ടർ കുറച്ചൂടെ കഴിയട്ടെ എന്ന് പറഞ്ഞിട്ട് ഇപ്പൊ വർഷം കഴിഞ്ഞു. ഞാൻ പരമാവധി അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ആവുന്നതെല്ലാം ചെയ്തു . ഒപ്പം രചനയെ തനിച്ചിരുത്താതെ ഭാമേച്ചിയോടു കൂടെ പ്രത്യേകം ശ്രദ്ധിക്കാൻ പറയും. ഇരുവരും നല്ല കൂട്ടാണ് എങ്കിലും, ഭാമേച്ചിയ്ക്ക് കൂട പിറന്ന പെങ്ങൾ തന്നെയായിരുന്നു രചന.

ഭാമേച്ചിയുടെ മകൻ ഇപ്പൊ 5th ലാണ് പഠിക്കുന്നത്. മകൾ രണ്ടിലും. രചനയ്ക്ക് അവർ രണ്ടും സ്വന്തം മക്കളെ പോലെതന്നെയാണ്. ഇടക്ക് ഭാമേച്ചിയുടെ ഇളയമകൾ രചനയുടെ നെഞ്ചിൽ കിടന്നുറങ്ങുന്നത് കാണുമ്പോ എനിക്ക് ഒരേ സമയം സന്തോഷവും വിഷമവും വരാറുണ്ട്. രചനയുടെ മനസിനെ

Leave a Reply

Your email address will not be published. Required fields are marked *