ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]

Posted by

 

 

 

എന്റെ ഇഷ്ടക്കേടിനേക്കാൾ അച്ചുവിന്റെ സന്തോഷത്തിനാണ് ഞാൻ മുൻഗണന നൽകിയത്.

​യാത്രയ്ക്ക് തലേദിവസം രാത്രി ഞാൻ ഒറ്റയ്ക്ക് പാക്കിംഗ് തിരക്കിലായിരുന്നു. റൂമിലെ സാധനങ്ങളെല്ലാം അടുക്കി വെക്കുമ്പോഴാണ് അച്ചുവിന്റെ വീഡിയോ കോൾ വന്നത്.

 

 

 

​”ഹരി… പാക്കിംഗ് ഒക്കെ കഴിഞ്ഞോ? എനിക്ക് ഉറക്കം വരുന്നില്ലടാ!” സ്ക്രീനിൽ അച്ചുവിന്റെ ആവേശഭരിതമായ മുഖം.

 

 

 

 

​”പാക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു അച്ചു. നിനക്കുള്ള സാധനങ്ങളാണ് ബാഗിൽ പകുതിയും,”

 

 

 

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

 

​”എനിക്കൊന്നും വേണ്ട ഹരി, നീ വന്നാൽ മതി. നാളെ ഈ സമയത്ത് നീ എന്റെ കൂടെ ഉണ്ടാവുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.” അവൾ കട്ടിലിൽ കിടന്നുരുണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

 

 

 

​”നാളെ ഈ സമയത്ത് നമ്മൾ ഒരുമിച്ചായിരിക്കും അച്ചു. പിന്നെ നമുക്ക് ഉറങ്ങേണ്ടി വരില്ല,” ഞാൻ അല്പം കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ നാണത്തോടെ മുഖം മറച്ചു.

 

 

 

​കുറെ നേരം ഞങ്ങൾ സംസാരിച്ചു. ഇടയ്ക്ക് അവൾ ഐഫ അവാർഡിന്റെ റിഹേഴ്സൽ വിശേഷങ്ങൾ പറഞ്ഞു. പാക്കിംഗിനിടയിൽ ഫോൺ ലാപ്‌ടോപ്പിനോട് ചേർത്ത് വെച്ച് അവളുടെ കൊഞ്ചലുകൾ കേട്ടുകൊണ്ട് ഞാൻ ഓരോ തുണികളും മടക്കി വെച്ചു. നാളത്തെ ആ പുലരിക്കായി, പ്രിയപ്പെട്ടവളുടെ അരികിലേക്കുള്ള ആ പറക്കലിനായി എന്റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *