”അടിപൊളി! വന്നയുടനെ നീ എന്നെ കൊല്ലാൻ നോക്കുവാണോ?” ഞാൻ തമാശ രൂപേണ ചോദിച്ചു.
അവൾ ഒരു കള്ള ദേഷ്യം ഭാവിച്ച് ചുണ്ട് കോട്ടി പറഞ്ഞു
, “ഇത്രയും ദിവസം പട്ടിണിയിലായിരുന്നു എന്ന് കരുതി നിനക്ക് കുറച്ച് ചോറ് വിളമ്പി തരാം എന്ന് വിചാരിച്ചപ്പോൾ, നിനക്ക് അത് വേണ്ടെന്നല്ലേ? ശരി, ഇനി കിട്ടില്ല!”
ഞാൻ ചിരിച്ചുകൊണ്ട് അവളെ പിടിച്ചിട്ട് എന്റെ മുകളിൽ കിടത്തി. അവളുടെ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു മാറ്റം എനിക്ക് തോന്നി
. “അച്ചു, നിന്റെ സൗന്ദര്യം ശരിക്കും കൂടിയല്ലോ. എന്താ ഈ മാറ്റം? നീ വല്ലാതെ കൊഴുത്തല്ലോ… അത് പോരാതെ സ്കിൻ ഗ്ലോ ആയിട്ടുണ്ട്…!”
അവൾ ഒരു വശ്യമായ ചിരിയോടെ എന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് വരഞ്ഞു,
“അതൊക്കെ ഡെയിലി ഡാൻസ് പ്രാക്ടീസ് ഉള്ളതുകൊണ്ടല്ലേ ഹരി. പിന്നെ പ്രോട്ടീൻ ഒക്കെ അടിക്കുന്നുണ്ട്. അതിന്റെയൊക്കെ മാറ്റം കാണും.”
”അതെന്തായാലും നന്നായിട്ടുണ്ട്,” എന്ന് പറഞ്ഞ് ഞാൻ അവളുടെ കഴുത്തിൽ ചുംബിക്കാൻ കുനിഞ്ഞു. അവൾ പെട്ടെന്ന് എന്നെ തള്ളിമാറ്റി എഴുന്നേറ്റു,
“മതി നിർത്ത്! ആദ്യം പോയി നന്നായി കുളിക്ക് ഹരി, എന്നിട്ട് വന്ന് വിശേഷങ്ങൾ പറയാം.”
അവളുടെ ആ ആജ്ഞയിൽ ഒരു കുസൃതി ഉണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ടൗവ്വലും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു. എന്റെ മനസ്സിൽ അപ്പോഴും അവളും ആ ഫ്ലാറ്റും തന്ന ആ മനോഹരമായ തുടക്കം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.