“എന്താടി….”
“ഞാൻ രണ്ടു ദിവസത്തിനുള്ളിൽ ക്യാഷ് റെഡി ആക്കി തരാം…. എനിക്ക്…. എനിക്ക്…. ഒരു പാക്കറ്റ്….. പ്ലീസ്….”
ഇടതുകൈയിലെ ചൂണ്ടു വിരൽ നെറ്റിയിൽ തിരുമി കിതപ്പോടെ ദേവിക പറഞ്ഞു….നിരന്തരമായി ലഹരി ഉപയോഗത്തിൽ അടിമപ്പെട്ട അവളുടെ തലച്ചോറിനുള്ളിൽ നടക്കുന്ന സംഘർഷം എന്താണെന്ന് വിയസിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…..
“ഇതേ ഡയലോഗ് അല്ലെ നീ അന്നും പറഞ്ഞത്….മോള് ചെല്ല്….ഫണ്ട് ശരിയാക്കിയിട്ട് വാ….”
“അങ്ങനെ പറയല്ലേ ഏട്ടാ….ഇല്ലാതെ പറ്റില്ലെനിക്ക്….”….
ദേവികയുടെ മുഖം ദയനീയമായി….
“ഇറങ്ങി പോടീ…. ഫണ്ട് ഇല്ലാതെ നിനക്കൊരു തരി കിട്ടത്തില്ല…..”… എരിഞ്ഞു തീർന്ന ചുരുട്ട് ദൂരേക്ക് എറിഞ്ഞുകൊണ്ട് വിയസ് തീർത്തു പറഞ്ഞു…..
“പ്ലീസ്…. എനിക്ക്… എനിക്കാതില്ലാതെ പറ്റില്ല…..”
ദേവികയുടെ ഉള്ളം പൂർണമായും ലഹരിയുടെ പിടിയിൽ അടിമയായിരുന്നു….ദേവികയുടെ കണ്ണുകൾ എരിഞ്ഞു….. ഇന്നുവരെ താൻ വിയസിനോട് ഇങ്ങനെ സംസാരിച്ചിട്ടില്ല, ആദർശ് വഴിയായിരുന്നു കൊടുക്കലും വാങ്ങലും, ഇന്നിപ്പോ ഫണ്ട് ഇല്ലാതെ തരില്ലെന്ന് അവൻ തീർത്തുപറഞ്ഞു…. ഇയാളോട് സംസാരിച്ചാൽ സഹായിക്കുമെന്ന് കരുതി…..
“ഞാൻ എന്തുവേണോ ചെയ്യാം ഏട്ടാ…. എനിക്കതില്ലാതെ പറ്റില്ല…..”
വിയസിന്റെ കണ്ണുകളിൽ ചിരി തെളിഞ്ഞു….. പോക്കറ്റിൽ നിന്നും മറ്റൊരു ചുരുട്ട് എടുത്ത് തിരി കൊളുത്തി ദേവികയുടെ നേരെ നീട്ടി….