Black Dahlia 7 [Parvathi]

Posted by

കലുഷിദമായ മനസ്സോടെ പ്രിയ ചോദിച്ചു….നന്ദു ഒന്നും മിണ്ടാതെ അവളുടെ പുറത്ത് മുഖം അമർത്തി വച്ചിരുന്നു

 

“നന്ദുവേ…..”

തിരക്കേറിയ വഴിയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പ്രിയ പതിയെ വിളിച്ചു…. അവനൊന്നും മിണ്ടിയില്ല

 

“നന്ദൂട്ടാ….”

 

 

 

ഇത്തവണ അവളുടെ വിളി കേക്കാതിരിക്കാൻ കഴിഞ്ഞില്ല…. മറുപടിയായി നന്ദൻ സാവധാനം ഒന്നുമൂളി

 

“പിന്നെ അവളെ കണ്ടോ….”

 

 

“ആരെ….”

പ്രിയയുടെ വാക്കുകൾ ആദ്യം നന്ദുവിന് തിരിഞ്ഞില്ല…

 

 

“കോറിഡോറിൽ കണ്ട രൂപം… മിത്രയുടെ….പിന്നെ എപ്പോഴെങ്കിലും കണ്ടോന്ന് ….”അവളൊന്നുകൂടെ തന്റെ ചോദ്യം വ്യക്തമാക്കി

 

 

“ഇല്ല… കണ്ടില്ല…..”… നന്ദുവിന്റെ ശബ്ദം വിളറി…. എന്തുകൊണ്ടോ ആ രൂപത്തെ രഹസ്യമാക്കി വക്കാൻ ഉൾമനസ്സ് പറയുന്നപോലെ….അവളെന്നും തന്നെയാർത്ത് ആധിപിടിച്ചിട്ടേയുള്ളൂ….ഇനിയും ആ രൂപത്തെ അറിഞ്ഞ് തന്റെ ഭ്രാന്തിന് ആഴം കൂടിയെന്ന് കരുതേണ്ട….

.

.

.

കൃത്യം 4:50 ന് D. H fitness centre ന്റെ പാർക്കിങ്ങിൽ വണ്ടി ഒതുക്കി പ്രിയയും നന്ദുവും ഇറങ്ങി….

 

“മൂന്ന് മണി മുതൽ അഞ്ചു മണിവരെ ലേഡീസ് ഒൺലി സെക്ഷൻ തുടങ്ങിയാലോ എന്നൊരു പ്ലാൻ ഉണ്ട്….”

അകത്തേക്ക് നടക്കുന്നതിനിടയിൽ പ്രിയ പറഞ്ഞു…

 

 

“കോളേജ് പോണ്ടേ….”

 

 

 

“രണ്ട് വീക്ക്‌ സസ്‌പെൻഷൻ അല്ലെ….പുതിയൊരു സെക്ഷൻ തുടങ്ങി വക്കാം….ക്ലാസ്സ്‌ തുടങ്ങുന്നതിനു മുമ്പേ എന്തെങ്കിലും വഴി കാണാം…..”

Leave a Reply

Your email address will not be published. Required fields are marked *