ചക്രവ്യൂഹം 7 [രാവണൻ]

Posted by

ദേവർ മഠം ആയുർവേദ മെഡിക്കൽ കോളേജ്

നൂറ്റാണ്ടുകളായി വൈദ്യപാരമ്പര്യം നിലനിർത്തിപോകുന്ന, ഹോസ്റ്റൽസ് , ഹെർബൽ ഗാർഡൻസ് തുടങ്ങിയവ
നിലകൊള്ളുന്ന ഇരുപത് ഏക്കറോളം വിസ്തീർണമുള്ള ദേവർമഠം ആയുർവേദ ഹോസ്പിറ്റലിന്റെ ഇന്നത്തെ അവകാശിയും നടത്തിപ്പുക്കാരിയുമായ സുധകുമാരി. …തുടർച്ചയായി മൂന്നുതവണ കലാതിലകം പട്ടം നേടിയ സുധകുമാരിയുടെ വിദ്യാർത്ഥികളിൽ ഒരാൾ ആയിരുന്നു കൃഷ്ണവാര്യത്തെ സന്തതി അഭിമന്യു. ..ദേവർമഠത്തിന്റെ പഴയ മീറ്റിംഗ് ഹാളിൽ വച്ച് നടക്കുന്ന ഡാൻസ് ക്ലാസ്സുകളിൽ അഭിമന്യു വലിയൊരു ഭാഗം വഹിച്ചു. ….

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ,അവിടെയാകെ തണൽതീർത്ത് വളർന്നു പന്തലിച്ചുനിൽക്കുന്ന വലിയ മരങ്ങൾക്ക് ഇടയിലൂടെ അഭി റോഡിലേക്ക് നടക്കുകയാണ്. ….ഒക്കെ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരാണ്ടൊക്കെയോ നട്ടുവളർത്തിയ ഔഷധ മരങ്ങൾ….

ഓയ് അഭി. …”

പരിചിതമായൊരു ശബ്ദം. …തിരിഞ്ഞുനോക്കിയ അഭിമന്യു ശരിക്കും ഞെട്ടി. …പച്ച പട്ടുപ്പാവായും ബ്ലൗസും അണിഞ്ഞ് ആകസ്മികത നിറഞ്ഞ മുഖത്തോടെ വൈദേഹി അവന്റെ മുന്നിലേക്ക് ഓടിവന്നു…

“…അഭി എന്താ ഇവിടെ ..”

..വലിയ മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ നൂണ്ടിറങ്ങിയ അസ്തമയസൂര്യന്റെ സ്വർണരശ്മികൾ പതിച്ച് അവളുടെ നീലമൂക്കുത്തി തിളങ്ങുന്നത് അഭി നോക്കിനിന്നു….എന്തോ ഒന്ന് തന്നെ അതിലേക്ക് വലിച്ച് അടുപ്പിക്കുന്നതുപോലെ….അതിലൊന്ന് തൊട്ട് നോക്കാൻ അവന്റെ കൈ പിടച്ചു

“എന്താ. …ഇത്രക്ക് നോക്കാനുള്ളെ. …”
വൈദേഹി അവന്റെ മുന്നിൽ കൈകെട്ടി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *