ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

“ഈശ്വരാ! മൂന്നു മണി!”

അവള്‍ പെട്ടെന്ന് എഴുന്നേറ്റു.
എന്തൊരു ഉറക്കമായിരുന്നു!
പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അമ്മയുടെ മുറിയില്‍ നടന്ന കാര്യങ്ങളോടി വന്നു.
അവളുടനെ ചാടിഎഴുന്നേറ്റുനിന്നു.
ശബ്ദവും അനക്കവും കേള്‍ക്കുന്നുണ്ടോ?
അവള്‍ കാതോര്‍ത്തു.
ഇല്ല.
അവള്‍ സാവധാനം അമ്മയുടെ കിടപ്പ് മുറിയിലേക്ക് ചെന്നു.
കതകിനു വെളിയില്‍ കാതോര്‍ത്തു.
ഇല്ല! ഒന്നും തന്നെ കേള്‍ക്കുന്നില്ല.
പിന്നെ അവള്‍ പൂമുഖത്തേക്ക്‌ ചെന്നു.
അവിടെ ഗിരീഷിന്‍റെ കാര്‍ കാണപ്പെട്ടില്ല.
ആള്‍ പോയിരിക്കുന്നു.
ഉറക്കമായിരിക്കും അമ്മ!
പക്ഷെ എന്ത് കൊണ്ടാണ് തനിക്ക് ഇപ്പോള്‍ വെറുപ്പോ ദേഷ്യമോയില്ലാത്തത്?
അവള്‍ അദ്ഭുതപ്പെട്ടു.
അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ തന്നെ വളര്‍ത്തിയ കാര്യങ്ങളൊക്കെ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.
കഷ്ട്ടപ്പാടുകള്‍, ത്യാഗങ്ങള്‍, തകര്‍ന്നു പോയ സന്ദര്‍ഭങ്ങള്‍!
ആ അമ്മയെ ഇനി വെറുക്കേണ്ടതില്ല.
എങ്കിലും ഗിരി മാമനെപ്പോലെ ഒരാളുമായി!
അമ്മയ്ക്ക് വിവാഹം കഴിക്കാമായിരുന്നല്ലോ!
ഇങ്ങനെ ഒളിച്ചും പാത്തും, വൃത്തിയില്ലാത്ത ബന്ധത്തില്‍പ്പോയി പെടണമായിരുന്നോ?
അവള്‍ അമ്മയുടെ കതകില്‍ മുട്ടി.
പ്രതികരണമില്ല.
അവള്‍ വീണ്ടും മുട്ടി.
അനക്കമോ ഒച്ചയോ ഒന്നും കേള്‍ക്കുന്നില്ല.
അവള്‍ക്ക് ആധിയായി!

“അമ്മെ!!”

Leave a Reply

Your email address will not be published. Required fields are marked *