ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

അവള്‍ ഉച്ചത്തില്‍ വിളിച്ചു.

“അമ്മെ! ഡോര്‍ തുറന്നെ!!”

അവള്‍ ശബ്ദം കൂട്ടി.
പെട്ടെന്ന് അകത്ത് നിന്നും ഒച്ചയും അനക്കവുമൊക്കെ കേള്‍ക്കാന്‍ തുടങ്ങി.
അപ്പോഴാണ്‌ അനിതയുടെ ശ്വാസം നേരെ വീണത്.

“ഇതെന്തെടുക്കുവാരുന്നു അകത്ത്? ഒച്ചേം അനക്കോം ഇല്ലാതെ? എന്‍റെ നല്ല ജീവന്‍ പോയി…!”

അനിത ദേഷ്യപ്പെട്ട് ഉച്ചത്തില്‍ ചോദിച്ചു.
അവള്‍ പത്മജയെ നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍.
മുഖം നിറയെ കുറ്റബോധം.
അതിദയനീയ ഭാവം.
അത് കണ്ടപ്പോള്‍ അനിതയുടെ ദേഷ്യമെല്ലാം എങ്ങോ പോയി.

“മോളെ…”

തകര്‍ന്ന ശബ്ദത്തില്‍ പത്മജ അനിതയെ വിളിച്ചു.
അനിത നോക്കുമ്പോള്‍ പത്മജയുടെ കണ്ണില്‍ നിന്നും വീണ്ടും നീര്‍പോടിയുകയാണ്.
അത് കാണാന്‍ കഴിയാതെ അവള്‍ അമ്മയുടെ തോളില്‍ പിടിച്ചു.

“കരയാതെ അമ്മെ!”

അവള്‍ ശാന്തയായി പറഞ്ഞു.

“നെനക്ക് എന്നോട് ദേഷ്യോം വെറുപ്പും ഇല്ലേ കുട്ട്യേ?”

കണ്ണുനീര്‍ തുടച്ചുകൊണ്ട് പത്മജ ചോദിച്ചു.

“ദേഷ്യം ഉണ്ടാരുന്നു. വെറുപ്പ് ഇല്ല…”

“മോളെ, നീയ് അമ്മയോട് പറ്റൂങ്കി ക്ഷമിക്ക്!”

അനിത പുഞ്ചിരിച്ചു.

“ഒരു മോളും ക്ഷമിക്ക്യില്ല ന്ന് നല്ലോണം അറിയാം നിക്ക്..ച്ചാലും അമ്മ ഇനി…”

“എന്‍റെ പേടി അതല്ല അമ്മെ!”

Leave a Reply

Your email address will not be published. Required fields are marked *