അനിത പറഞ്ഞു.
“ഈ ഗിരീഷ് മാമന്‍ ഫുള്ള് ദുസ്വഭാവം ള്ള ആളാന്നു ഒറ്റ നോട്ടം മതി അറിയാന്‍. അയാള് ഇതൊക്കെ എവിടെയെല്ലാം കൊണ്ടേ വിളമ്പും എന്ന് ആരാ കണ്ടേ? അമ്മ അയാളോട്! അതാ നിയ്ക്ക് മനസ്സിലാവാന്‍ പാടില്ലാത്തേ!”
പത്മജ തല താഴ്ത്തി.
“മാത്രല്ല…”
അനിത ശാന്തമായെങ്കിലും ഉറച്ച സ്വരത്തില്‍ തുടര്‍ന്നു.
“അമ്മ ആരാ? അമ്മേടെ പൊസിഷന്‍ എന്താ? നാട്ടുകാരൊക്കെ ഒത്തിരി റെസ്പെക്റ്റ് തരുന്ന ആളല്ലേ അമ്മ? ന്താ ഒണ്ടാവ്വാന്നറിയ്യോ അമ്മയ്ക്ക് ഇത് വെളീല്‍ പോയാല്‍?”
അതിനും പത്മജയ്ക്ക് ഉത്തരമുണ്ടായില്ല.
പകരം കണ്ണുകളില്‍ വീണ്ടും വെള്ളം നിറഞ്ഞു.
“അമ്മയെ കരയിക്കാന്‍ പറയണതല്ല എന്‍റെ പൊന്നമ്മേ! അതൊന്നു മനസ്സിലാക്ക് ആദ്യം!”
അല്‍പ്പ നേരം അനിത ഒന്നും പറഞ്ഞില്ല.
“ആട്ടെ! എന്ന് മുതലാ ഇത്?”
“അത്…”
പത്മജ അനിതയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“ഒരു രണ്ട് ..രണ്ടര കൊല്ലം…”
“ഭഗവാനെ!!”
അനിത തലയില്‍ കൈവെച്ചു.
“ഇത്രേം കാലായിട്ടോ! ആരും അറിയാതെ പരമ സീക്രട്ടായി വെച്ചോണ്ട് ഇത്രേം കാലം! കൊള്ളാല്ലോ അമ്മ! അങ്ങനെ ആണേല്‍…”