ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

അനിത എന്തോ ഓര്‍ത്തു.

“അപ്പൊ ഞാന്‍ കരുതിയ പോലെ വേഷം ഒള്ള എനം അല്ലെ ഗിരീഷ്‌ മാമന്‍? അയാളിത് ആരുടെയെങ്കിലും അടുത്ത് വീരസ്യം പറഞ്ഞിരുന്നേല് ഇതിനോടകം തന്നെ അത് കരക്കമ്പി ആയനെ! അങ്ങനെ വരാത്ത സ്ഥിതിക്ക് കക്ഷീം ഇത് സീരിയസ്സായി ആണ്! ല്ലേ?”

പത്മജ ഒന്നും പറഞ്ഞില്ല.

“ഇങ്ങനെ മിണ്ടാമൂളി ആയി നിക്കല്ലേ എന്‍റെ അമ്മെ!”

അനിത ഒച്ചയിട്ടു.

“എനിക്കാ പഴേ വായാടി ടീച്ചറെയാ ഇഷ്ടം. ഓക്കേ ഞാന്‍ ക്ഷമിച്ചു…ഒരു തെറ്റല്ലേ! അങ്ങനെ എപ്പഴും ഒന്നും വേണ്ടാ ട്ടോ…”

“ഒരിക്കലും ണ്ടാവില്ല മോളെ! സത്യം!”

“അത് വിട് ന്‍റെ ടീച്ചറെ … വേണ്ടാന്ന് വെക്കണ്ട! ഒക്ക് ഒന്ന്‍ നോക്കീം കണ്ടും മതീന്നാ പറഞ്ഞെ! ഹഹ!!”

എന്നിട്ടും പത്മജയുടെ മുഖം തെളിഞ്ഞില്ല. “

ശരി! എന്നാ പഴേ പോലെ ഒന്ന് ചിരിച്ചേ!”

അവള്‍ അമ്മയുടെ കവിളില്‍ ഒന്ന് പിച്ചി.

“ഔച്ച്….”

പത്മജ ഒന്നിളകി.

“ന്താദ്‌? ഇംഗ്ലീഷ് രാജകുമാരിയായോ? എന്‍റെമ്മേ എന്ന് പറയാനൊള്ളേന് ഔച്ച് എന്നൊക്കെ!”

“പിന്നെ എനിക്ക് വേദനിചില്ലേ? അപ്പൊ ഏത് ഭാഷേം വരും! ഇംഗ്ലീഷ്, മലയാളം. ചെലപ്പോ ഹിന്ദീം!”

അവര്‍ ചിരിച്ചു.
അനിതയും.

“ദാണ് ന്‍റെ പത്മ! എന്‍റെ സുന്ദരി അമ്മ!”

Leave a Reply

Your email address will not be published. Required fields are marked *