ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

“ന്താ ന്നെ ങ്ങനെ നോക്കാന്‍?”

അയാള്‍ പുഞ്ചിരിച്ചു.

“സ്വപ്നം യാഥാര്‍ഥ്യമായി മാറുന്ന ആ മൊമെന്‍റ് ഇല്ലേ?”

അയാള്‍ ചോദിച്ചു.

“രാത്രി തീര്‍ന്ന് ചക്രവാളത്തില്‍ സൂര്യന്‍റെ ആദ്യ കിരണം പതിയുന്ന ആ ഒരു ഡിവൈന്‍ മൊമെന്‍റ്? അങ്ങനെ ഒന്ന് എന്‍റെ കണ്മുമ്പില്‍ സംഭവിക്കുമ്പോള്‍ ഇമ വെട്ടാതെ നോക്കണം ഞാന്‍!”

അനിത അയാളുടെ മുമ്പില്‍ നിന്നു.
അവളില്‍ നിന്നും മുല്ലപ്പൂക്കളുടെ നറുമണം കൊളോണില്‍ കലര്‍ന്ന് അന്തരീക്ഷത്തെ മുഴുവനും ലഹരി പിടിപ്പിച്ചു.
അതിന്‍റെ സുഖത്തില്‍ രവി കണ്ണുകള്‍ പതിയെ അടച്ചു.
കട്ടിലില്‍ ഏതാണ്ട് പത്മാസനത്തില്‍ ഇരുന്ന തന്‍റെ പാദങ്ങളില്‍ ചൂടുള്ള വിരല്‍സ്പര്‍ശം അറിഞ്ഞ്ന അയാള്‍ പെട്ടെന്ന് കണ്ണുകള്‍ തുറന്നു.
തല കുനിച്ച്, തന്‍റെ പാദങ്ങള്‍ തൊടുന്ന അനിത!

“എന്താ അനിതേ ഇത്?”

അയാള്‍ അദ്ഭുത സ്തഭ്ധനായി, അവളെ പിടിച്ചു മാറ്റി കിടക്കയില്‍ നിന്നും എഴുന്നേറ്റു.

“ഇങ്ങനെ ഒരു ആചാരം ഞാന്‍ കേട്ടിട്ടില്ലല്ലോ,”

അയാള്‍ അങ്കലാപ്പോടെ പറഞ്ഞു.

“പണ്ടും ഇങ്ങനെ നടന്നതായി കേട്ടിട്ട് കൂടിയില്ല. ഇനി പണ്ട് അങ്ങനെ ഉണ്ടാച്ചാലും നമുക്കിടയില്‍ അത് വേണ്ട! നീ എന്‍റെ ഭാര്യയാണ്. മുമ്പിലും പിമ്പിലും ഉള്ളവളല്ല! എനിക്കൊപ്പമുള്ളവള്‍!”

അവള്‍ കൈകള്‍ കൂപ്പി.

“രവിയേട്ടാ…!”

അവള്‍ തൊഴുകൈകളോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *