“ഇന്ന് മുതല്‍ എന്‍റെ ദൈവങ്ങള്‍ക്കൊപ്പമാ രവിയേട്ടന് സ്ഥാനം! നമ്മുടെ കല്യാണം നിശ്ചയിച്ചപ്പഴേ ഞാന്‍ തീരുമാനിച്ചതാ അത്! അത് എന്നുവെച്ചാല്‍ രവിയേട്ടന്റെ ജീവിതത്തില്‍ എന്‍റെ സ്ഥാനം ഒരു ഭക്തയുടേത് ആണ് എന്ന്! …കാരണം എനിക്കോ അമ്മയ്ക്കോ മറ്റാരും ഇല്ല. ഞാന്‍ ന്‍റെ ജീവിതം മൊത്തം രവിയേട്ടന് തര്വാണ്!”
പുറത്ത് നിറനിലാവില്‍, ദൂരെ ദൈവപ്പാല കാറ്റില്‍ ഉലഞ്ഞു.
വയലുകള്‍ക്കിപ്പുറത്ത് നിലാവിന്‍റെ കമ്പളം വീണ തോടിന്‍റെ ജലോപരിതലത്തിനു സമീപം നാഗത്താന്‍മാര്‍ ഇണചേരുന്ന മുഹൂര്‍ത്തമായിരുന്നു അത്.
വയലുകള്‍ക്കിടയില്‍ നിന്നിരുന്ന നീണ്ട പനമരത്തിനു മേല്‍ പട്ടകളുടെ വൃത്താകാരത്തിന് ചുറ്റും രാപ്പക്ഷികളുടെ മേളം…
“അനിതേ…”
അയാള്‍ ഗന്ധര്‍വ്വന്‍റെ സ്വരത്തില്‍ വിളിച്ചു.
മിഴിമുനകളിലെ മുഴുവന്‍ കാന്തിക സൌന്ദര്യവും അയാള്‍ക്ക് നല്‍കി അവള്‍ അയാളെ നോക്കി.
“അത്ര ഈശ്വര വിശ്വാസിയൊന്നുമാല്ലാത്ത ഞാന്‍ നിനക്ക് എവിടെയാണ് അമ്പലം പണിയേണ്ടെ എന്നോര്‍ത്ത് ശങ്കിച്ചിരിക്ക്യാ… സൌന്ദര്യത്തിന്റെ ദേവതയ്ക്ക് അമ്പലം ഇല്ലാച്ചാല്‍ അത് ഒരു കൊറവ് ആണ്…!”
അനിതയുടെ ദേഹം പുളകം കൊണ്ട് ഒന്ന് വിറച്ച് തുടിച്ചു.
അവളറിയാതെ തന്‍റെ നീള്‍മിഴികള്‍ പതിയെ അടഞ്ഞു.
താന്‍ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും അഴകുള്ള പുരുഷനാണ് പറയുന്നത്.
താന്‍ സുന്ദരിയാണ് എന്ന് തോന്നിയിട്ടുണ്ട്.
അമ്മയുടെ സൌന്ദര്യം അതിനു കാരണമാണ്.
പലരില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനനകളും വശീകരണ ശ്രമങ്ങളുമുണ്ടായിട്ടുണ്ട്.
സൌന്ദര്യത്തെ പുകഴ്ത്തിയിട്ടുണ്ട്.
അവരാരും തന്നെ രവിയേട്ടനെപ്പോലെ തന്‍റെ സങ്കല്‍പ്പത്തിലെ മാന്യതയുടെ, പുരുഷ സൌന്ദര്യത്തിന്‍റെ പൂര്‍ണ്ണ മാതൃകകളായിരുന്നില്ല.
കണ്ണുകള്‍ തുറക്കുമ്പോള്‍ തന്‍റെ തൊട്ടുമുമ്പില്‍ മിഴികളില്‍ പ്രണയ ദേവസംഗീതവും ചുണ്ടുകളില്‍ പ്രണയ മധുവുമായി രവി.
അവള്‍ പെട്ടെന്ന് മേശമേല്‍ നിന്ന് പാല്‍ ഗ്ലാസ്സെടുത്തു.