അനിത അത് കേട്ട് തിരിഞ്ഞു നിന്നു.
ഇര്‍ഫാന്‍ അപ്പോള്‍ കയ്യില്‍ കൊണ്ടുവന്ന ബാഗ് തുറന്നു. അതില്‍നിന്നും തിളങ്ങുന്ന ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞ ഒരു ബോക്സ് എടുത്തു.
എന്നിട്ടത് രവിശങ്കറിന് നല്‍കി.
“അനിതയ്ക്ക് കൊടുക്ക്…”
ഇര്‍ഫാന്‍ അവനോട് പറഞ്ഞു.
“അനിതയ്ക്ക് കൊടുക്കാന്‍ നീ കൊണ്ടുവന്ന സമ്മാനമല്ലേ? അത് നീ തന്നെ അനിതയ്ക്ക് കൊടുക്കുന്നതാണ് അതിന്‍റെ രീതി…”
അപ്പോള്‍ അനിത പുഞ്ചിരിയോടെ ഇര്‍ഫാനെ നോക്കി.
രവിശങ്കര്‍ “കൊടുക്കൂ” എന്ന അര്‍ത്ഥത്തില്‍ ഇര്‍ഫാനെ നോക്കി. ഒന്ന് മടിച്ച്, അല്‍പ്പം വൈമനസ്യത്തോടെ അവനത് അനിതയുടെ നേര്‍ക്ക് നീട്ടി.
“വിഷ് യൂ എ സക്സ്സസ്ഫുള്‍…മാ…മാരീ…”
അവന്‍റെ സ്വരം അല്‍പ്പമിടറിയത് അവരിരുവരും ശ്രദ്ധിച്ചു.
“വിഷ് യൂ എ സക്സ്സസ്ഫുള്‍ മാരീഡ് ലൈഫ്…!”
പിന്നെ ഉറച്ച ശബ്ദത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു.
“താങ്ക്യൂ സോ മച്ച്”
ആ സമ്മാനപ്പായ്ക്കറ്റ് നെഞ്ചോട് ചേര്‍ത്ത് അനിത പുഞ്ചിരിയോടെ പറഞ്ഞു.
അവള്‍ പെട്ടെന്ന് ആ ബോക്സ് അഴിയ്ക്കാന്‍ തുടങ്ങി.
“ഇപ്പം തന്നെ അഴിച്ചു കാണാന്‍ മാത്രം അത്ര വിലയുള്ള ഗിഫ്റ്റ് ഒന്നുമല്ല അത്…”
അത് കണ്ട് ഇര്‍ഫാന്‍ പറഞ്ഞു.
അനിത പുഞ്ചിരിച്ചുകൊണ്ട്, പൊതിഞ്ഞ പേപ്പറിന് ചുളിവുകള്‍ വീഴാത്ത രീതിയില്‍, ശ്രദ്ധയോടെ ആ കവറിംഗ് അഴിച്ചു.
അതിനുള്ളില്‍ ഓപ്പല്‍ നിറത്തില്‍ ഭംഗിയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സ് അവര്‍ കണ്ടു.
അതിലെ മുദ്രയും എഴുത്തും വായിച്ച് രവിശങ്കര്‍ ഒന്ന് സ്തംഭിച്ചു.
“കിങ്ങ്സ് ഹില്‍ ജ്വല്ലറി….”