ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

“പിന്നെ എനിക്കാ ലൈബ്രറീല്‍ ഒന്ന് കേറണം. പിന്നെ ഒരു പത്ത് മിനിറ്റ് സ്കൂട്ടി ഓടിച്ചാ പോരെ ഡോക്ടര്‍ സാമിന്‍റെ ക്ലിനിക്കില്‍ ഒന്ന് കേറണം. ആയിഷൂന് എങ്ങനെ ണ്ട് എന്നൊന്ന് നോക്കാല്ലോ! ദുവരേം ന്ന് പോയില്ല ഓള്‍ടെ അടുത്ത്…അപ്പം എല്ലാം കൊടെ ഒരു ഒന്നൊന്നര മണിക്കൂര്! അതി കൂടില്ല!”

“ഒന്നര മണിക്കൂറോ?”

പത്മജ ശബ്ദമുയര്‍ത്തി.

“മാക്സിമം അര മണിക്കൂറ് അദി കൂടണ്ട! പറഞ്ഞേക്കാം!”

അനിത പത്മജയുടെ നേരെ ഉമ്മവെയ്ക്കുന്നത് പോലെ ചുണ്ടുകള്‍ കൂര്‍പ്പിച്ചു കാണിച്ച് സ്കൂട്ടര്‍ ഓടിച്ചു പോയി.
തൊടിയും കടന്ന് മണ്പാതയിലൂടെ ഒരു പത്ത് മിനിറ്റ് സ്കൂട്ടര്‍ ഓടിച്ചുകാണും. അപ്പോഴേക്കും അനിതയുടെ ഫോണ്‍ വീണ്ടും ശബ്ദിച്ചു.
സ്കൂട്ടര്‍ നിര്‍ത്തി അവള്‍ ഫോണെടുത്തു നോക്കി.
കൃഷ്ണയാണ്!
ഇനി രണ്ടു മിനിറ്റ് കഴിഞ്ഞാല്‍ താന്‍ എന്‍ എച്ച് എത്തുമല്ലോ.
പിന്നെ എന്തിനാണ് അവളിനി വീണ്ടും വിളിക്കുന്നത്?
അനിത ഫോണെടുത്തു.

“ആ എന്താടീ? ഞാന്‍ വന്നോണ്ടിരിക്കുവാ,”

അനിത പറഞ്ഞു.

“എടീ വരണ്ട!”

കൃഷ്ണയുടെ ശബ്ദം അനിത കേട്ടു.

“എഹ്? വരണ്ടേ? അതെന്താ?”

“ലീവ് ക്യാന്‍സല്‍ ചെയ്തെടീ. സൊ ഞാന്‍ നാളെ ഓഫീസില്‍ ണ്ടാവും!”

“ഓക്കേ! അത് നന്നായി!”

അനിത ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *