ചാരുലത ടീച്ചർ 3 [Jomon]

Posted by

 

അതും പറഞ്ഞമ്മ അടുക്കളയിലേക്ക് തിരിഞ്ഞു………ഇത്രേ ഉണ്ടായിരുന്നുള്ളു….എത്ര സിമ്പിളായ മറുപടി……..എവിടെയും തൊടാതെയുള്ളയ മറുപടിയെനിക്ക് തന്ന മൈലേജ് എത്രയാണെന്ന് വേറെയാർക്കും മനസ്സിലാവുകേല….ഈ ഒരൊറ്റ മറുപടിയുടെ ധൈര്യത്തില ഇനി ഞാൻ ചാരുവിന്റെ മുൻപിൽ പോയി നിൽക്കാൻ പോകുന്നത്…..

 

“കുട്ടാ നീ അച്ഛനോട് ചോദിക്കുന്നില്ലേ ഇതേ ചോദ്യം….?

 

പെട്ടന്ന് അടുക്കളയിൽ നിന്നമ്മ തലയിട്ടു നോക്കി ചോദിച്ചു….പക്ഷെ മറുപടിയായി ഇല്ലെന്ന ഭാവത്തിൽ ഒരു ചിരിയോടെ തലയാട്ടി കൊണ്ടു ഞാനെണീറ്റ് എന്റെ മുറിയിലേക്ക് നടന്നു….ബാക്കി എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു….ഇതേ ചിരി അമ്മയുടെ മുഖത്തും കാണും….കാരണം എന്റെയൊരു തീരുമാനത്തിനും അമ്മയെതിര് നിന്നാലും അച്ഛൻ നിൽക്കില്ല എന്ന ഞങ്ങളുടെ രണ്ടു പേരുടെ വിശ്വാസം…..

 

റൂമിലെത്തിയതേ ഞാനോടിപ്പോയെന്റെ ഐപാഡ് എടുത്തു കഴിഞ്ഞ ദിവസം വരച്ചയവളുടെ ഫോട്ടോയെടുത്തു നോക്കി

 

“നിന്നെ ഞാൻ കെട്ടും….ഞാനേ കെട്ടു….കേട്ടോടി മോളേ…”

 

അവളുടെ കണ്ണുകൾ zoom ചെയ്തു നോക്കിക്കൊണ്ടു ഞാൻ പിറുപിറുത്തു….വട്ട് അല്ലാണ്ട് എന്ത്….

 

“കവിളും കൊള്ളാം….ദേഷ്യം വരുമ്പോഴും നാണം വരുമ്പോഴും തക്കാളികണക്കാ ചുവന്നു വരുന്നേ…..മിക്കവാറും നിന്നെപ്പിടിച്ചു ഞാൻ ടൊമാറ്റോ സോസ് ഉണ്ടാകുമെടി….”“”

 

എന്റെയോരോ വട്ടും പറഞ്ഞു ഞാനാ ദിവസം തള്ളി നീക്കി….

 

കാത്തിരിപ്പ് ആയിരുന്നു…പിറ്റേന്ന് നേരം പുലരാൻ വേണ്ടി….ക്ലാസ്സ്‌ തുടങ്ങാനൊരാഴ്ച്ച കൂടി കഴിയുമെന്ന് പറഞ്ഞിരുന്നു…പക്ഷെ എന്തെങ്കിലും ഒരു കള്ളം പറഞ്ഞിന്നാ കോളേജിൽ കയറി ചെല്ലാൻ ആയിരുന്നു എന്റെ പ്ലാൻ…അതിനു പറ്റിയൊരു കാരണവും കണ്ടുപിടിച്ചു…..അജയൻ….

 

അവനിന്ന് അഡ്മിഷൻ എടുക്കാൻ പോകും…കൂടെയൊരു വഴിപോക്കനെപ്പോലെ ഞാനും ചെല്ലും…ഹൈവാ…ഇതുപോലൊരു പ്ലാൻ ഇടാൻ ഈ നാട്ടിലെന്നെ കഴിഞ്ഞേ വേറാള് കാണൂ……………മുടി ചീകികൊണ്ടാണ് എന്റെയീ പ്ലാനിങ് മുഴുവൻ….

 

പിന്നധികം വൈകാതെ തന്നെ ഞാൻ വണ്ടിയും കൊണ്ടിറങ്ങി…വീടിനു മുൻപിൽ തന്നെ അജയൻ കാത്തിരിപ്പുണ്ടായിരുന്നു

 

“വാടാ വന്നു കേറ്…”

 

പതിവില്ലാതെയുള്ള എന്റെ ദിർദി കണ്ടവനൊരു ചിരിയോടെ വന്നു പിന്നിൽ കയറി…..

 

“അളിയാ പതിയെ പോയാ മതി…എന്റെ അഡ്മിനു വേണ്ടിയാ പോണത് അതൊന്ന് ഓർമ്മ വെക്കണേ..”

 

ഒരുമാതിരി കളിയാക്കി ചിരിയോടെ അവൻ പറഞ്ഞു..പക്ഷെ ഞാനതെല്ലാം ആസ്വദിക്കുകയായിരുന്നു കെട്ടോ…അല്ലേലും നമ്മളെല്ലാം ഒരുപോലല്ലേ ഇക്കാര്യത്തിൽ…ഇഷ്ടപെട്ട പെണ്ണിനേയും ചേർത്തു നമ്മളെ പറയുമ്പോ പുറമെ ദേഷ്യം കാണിച്ചാലും ഉള്ളിലൊരു സന്തോഷം ആയിരിക്കും….ഞാനുമൊരു മനുഷ്യനല്ലേ..so ഞാനും ഈ നിമിഷങ്ങളെല്ലാം ആസ്വദിക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *