💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

 

എടാ ഞാൻ… ഞാൻ നിന്റെ റൂമിൽ പോയി കിടക്കാൻ പറയാൻ വേണ്ടി വിളിച്ചതാ… സമയം 6:30 ആയി…

 

ഓഹ് തേങ്ങേടെ മൂട് ഇതിനിടക്ക് അങ്ങനൊന്ന് ഉണ്ടല്ലോ…

 

അതും പറഞ്ഞു ബെഡ്ഡിൽ കൈകൊണ്ട് നാലഞ്ചു ഇടിവെച്ചുകൊടുത്തു ഞാനാവിടുന്ന് എണീറ്റ് എന്റെ റൂമിലോട്ട് നടന്നു…

 

റൂമിൽ ചെന്ന് കിടന്നതേ ഓർമയുണ്ടായിരുന്നുള്ളു കാലത്ത് നേരത്തെ എണീറ്റതിന്റെ ക്ഷീണം കാരണം ഞാൻ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി…

 

വീണ്ടും ചേച്ചിയുടെ ശബ്ദം കാതിലേക്ക് എത്തിയപ്പോൾ ശെരിക്കും ദേഷ്യം വന്നെങ്കിലും സമയം 10 മണിയായി എന്നുള്ള ബോധം വന്നതോടെ ഞാനാ ദേഷ്യമെല്ലാം ഉള്ളിൽ തന്നെ കുഴിച്ചിട്ട ശേഷം കണ്ണുകൾ തിരുമികൊണ്ട് അവിടുന്നെണീറ്റ് ബാത്‌റൂമിലേക്ക് നടന്നു…

 

ശേഷം പല്ലുതേപ്പെല്ലാം കഴിഞ്ഞ് ഹാളിൽ ചായക്കുവേണ്ടി ഇരിക്കുമ്പോഴാണ് അച്ഛന്റെ വരവ്….

 

ഡാ മോനെ ഞാൻ നിന്നോട് പറയാൻ മറന്നു… നമ്മുടെ വൈഷുവിനു നല്ലൊരു ആലോചന വന്നിട്ടുണ്ട്…

 

ആഹ് ചേച്ചി പറഞ്ഞായിരുന്നു അച്ഛാ…

 

തരക്കേടില്ലാത്ത കുടുംബാന്നാ കേട്ടെ… നിന്റെ അഭിപ്രായം കൂടി നോക്കീട്ട് ഞാൻ തിരിച്ചു പോണേനു മുമ്പ് ഇതങ്ങു ഉറപ്പിച്ചിടാന്നാ ഞാൻ വിചാരിക്കുന്നെ…

 

എന്റെ അച്ഛാ… ചേച്ചിയിപ്പോ കെട്ടുപ്രായം കഴിഞ്ഞ് നിൽക്കൊന്നും അല്ലല്ലോ ഇത്ര പെട്ടന്ന് ചാടി പിടിച്ചു കെട്ടിക്കാൻ… ആദ്യം ചേച്ചീടെ പഠിപ്പൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് നമുക്ക് ആലോചിച്ചാൽ പോരെ… ചേച്ചിക്കും അതായിരിക്കും ഇഷ്ടം…

 

അതല്ല മോനെ പ്രായം കൂടി വരല്ലേ… പെൺപിള്ളേരെയൊക്കെ അതാതു സമയത്തു കെട്ടിച്ചുവിടുന്നതാ അതിന്റെ ശെരി…

Leave a Reply

Your email address will not be published. Required fields are marked *