ചേച്ചി : “എടാ കാപ്പിയിട്ടോ?”
ഞാൻ : “ഇല്ല, ചേച്ചി ഏറ്റോ?”
ചേച്ചി : “ഉം.. , ഇപ്പോ കാപ്പിയിടാവേ..”
ഇന്ന് നല്ല മൂഡാണെന്നു തോന്നുന്നു.!
അവൾ അടുക്കളയിലേയ്ക്ക് പോയി. ചില സമയത്ത് “പോയി കാപ്പിയിട്ടു താടാ” എന്നും ഇതേ ആൾ പറയും.
അടുക്കളയിൽ പതിയെ ചുറ്റിക്കറങ്ങി പേസ്റ്റും, ബ്രഷുമായി പുറത്തേക്കിറങ്ങുമ്പോൾ ജിസയുടെ വീട്ടിൽ പോകുന്ന കാര്യം ഓർക്കുകയായിരുന്നു ഞാൻ. അവിടെ ചെന്ന് എന്ത് പറയും? ഈ സമയം തന്നെ വായിൽ പതയുമായി ചേച്ചിയും പുറത്തേയ്ക്കു വന്നു. എന്നെ സൂക്ഷിച്ചൊന്ന് നോക്കി.
“എന്താ?” ഞാൻ ബ്രെഷു കൊണ്ട് ആഗ്യം കാണിച്ചു?
ചേച്ചി : “ഇന്ന് ക്ലാസിൽ പോകേണ്ടെ?”
ഞാൻ : “അതു കൂടി പറയാനായിരുന്നു ഇന്നലെ ചേച്ചിയുടെ അടുത്ത് വന്നത്”
ചേച്ചി : “മനസിലായി, പോകാൻ പ്ലാനില്ല എന്ന് സാരം?”
ഞാൻ : “ചേച്ചി, ചേച്ചിയും പോകേണ്ട, അമ്മ വരുന്നതുവരെ”
ചേച്ചി : “ക്ലാസ് മുഴുവൻ കുഴപ്പമാകും, അമ്മയെങ്ങാനും അറിഞ്ഞാൽ”
ഞാൻ : “അറിയില്ല, അറിഞ്ഞാലും എന്തെങ്കിലും കള്ളം തട്ടിവിടാം, എസ്ക്കേർഷൻ എന്നോ മറ്റോ”
ചേച്ചി : “എന്നിട്ടെന്താ ആശാന്റെ പ്ലാൻ”
ഞാൻ : “നാല് തെങ്ങിൻ തൈ വയ്ക്കാനാ, ‘എന്തേ’?”
ചേച്ചി : “ഊതല്ലേ?”
ഞാൻ : “പോടീ”
ചേച്ചി : “എടാ വയറ്റിലോട്ട് വല്ലോം പോകണേ നമ്മൾ തന്നെ ഉണ്ടാക്കണം, ആദ്യം അത് പറ”
ഞാൻ : “ഞാൻ പോയി വല്ലതും വാങ്ങാം”
ചേച്ചി : “വേണ്ട, നാലുനേരവും വാങ്ങാനാകില്ലല്ലോ?”
ഞാൻ : “എന്നാ നീ ഉണ്ടാക്ക്”
ചേച്ചി : “ഏത്തപ്പഴം പുഴുങ്ങട്ടെ?”
ഞാൻ : “അതിന്റെ കൂടെ ഇച്ചിരി അരിപ്പൊടീം തേങ്ങായും കൂടി പുഴുങ്ങിയാൽ പുട്ടുമായി”
ചേച്ചി : “വന്നിരുന്ന് ഉണ്ടാക്ക്, ഹമ്പെടാ”
ഞാൻ : “എന്നാ വേണ്ട”
പക്ഷേ അവൾ പുട്ടുണ്ടാക്കാൻ നടപടികൾ ആരംഭിച്ചു.
ചേച്ചി : “ഈ തേങ്ങാ ചിരവി താ”
ഞാൻ : “എന്നാ പുട്ടു വേണ്ടായിരുന്നു”
ചേച്ചി : “മര്യാദയ്ക്ക് ചിരവിതാടാ മടിയാ”
ഞാൻ : “അങ്ങിനെ സീരിയസായിട്ട് പറ എനിക്ക് തമാശ് പറയുന്നത് ഇഷ്ടമല്ല”
