ചെകുത്താൻ ലോഡ്ജ്‌ [Anu]

Posted by

ഒരു ഗുഹയിലേക്ക് കയറിചെലും പോലെ ഇരുട്ടു മൂടിയ ആ വഴിയിലൂടെ ഭയത്തോടെ നടന്നു കൊണ്ടവൾ മുകളിലേക്കള്ള സ്റ്റെപ് കയറി ആ ചുറ്റുപാടു കണ്ടു അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു…

താഴത്തെ പോലെ ഇരുട്ടു മൂടിയതല്ലായിരുന്നു മുകളിൽ നല്ല വെളിച്ചം ഉണ്ടായിരുന്നു മുറികളൊക്കെ മുകളിൽ ആയിരുന്നത് കൊണ്ടാകാം എന്നവൾ ഓർത്തു…

ഇടുങ്ങിയ ചെറിയ വഴിപോലെ ഇരു വശത്തുമായി ഒരുപാട് കുഞ്ഞു മുറികൾ …

ചാവിയിൽ റൂം നമ്പർ 20 എന്ന് കണ്ട നവ്യ മെല്ലെ ഓരോ വാതിലിലിലെയും നമ്പർ നോക്കി നടന്നു…

മൂന്നാമത്തെ വാതിലിൽ എത്തിയപ്പോൾ അവൾക്കു തന്റെ മുറി പിടി കിട്ടി….

ചില അടച്ച മുറികളിൽ നിന്നും പെണ്ണിന്റെയും ആണിന്റെയും വല്ലാത്ത അടക്കി പറച്ചിലും കരച്ചിലും ചിരിയുമൊക്കെ പുറത്തേക്കു കേൾക്കുന്നുണ്ടായിരുന്നു.. മോശപ്പെട്ട കാര്യങ്ങൾ ആണ് അകത്തു നടക്കുന്നതെന്നു അവൾ മനസ്സിൽ ഊഹിച്ചെടുത്തു…

അതൊക്കെ കേട്ടത്തോടു കൂടി എന്തെന്നില്ലാത്ത ഭയം അവളിൽ ഉടലെടുത്തു…

മെല്ലെ വിറയലോടെ വാതിൽ തുറന്ന നവ്യ അകത്തേക്ക് കയറി അകത്തെ ലൈറ്റ് ഒന്ന് ഓണാക്കി….

ഒരു വൃത്തിയും വെടിപ്പും ഇല്ലാത്ത ഇടുങ്ങിയ ഒരു മുറി ആയിരുന്നു അതു ചെറിയ ഒരു കട്ടിലും ഒരു മേശയും അതു കാണുമ്പോൾ തന്നെ അറപ്പു തോന്നുന്ന പോലെ ഒരിടം അങ്ങിങ്ങായി സിഗരറ്റു കുറ്റികളും ഒരു മൂലയിൽ ആയി മദ്യകുപ്പികളും അടുക്കി വെച്ചിരിക്കുന്നു കട്ടിലിൽ ആണെങ്കിൽ വലിച്ചിട്ടപോലെ കിടക്കയും തുണികളും ആയിരുന്നു കിടക്കയിൽ ആണെങ്കിൽ രക്ത പാടുകൾ പോലെ ചിലയിടത്തു കണ്ടപ്പോൾ അവളുടെ മനസിലെ ഭയം വർധിച്ചു വന്നു…

Leave a Reply

Your email address will not be published. Required fields are marked *