കുട്ടാ ഇന്ന് എത്രയാ തിയ്യതി..
അമ്മമ്മ പൂമുഘത് പടിയിൽ ഇരിക്കുന്ന എന്റെ അടുത്ത് വന്നു…..
ഇന്ന് ഇരുപത് അല്ലെ???
ഉവ്വോ ?? അപ്പൊ ഗംഗ ഇന്ന് വരും എന്നല്ലേ ഇമ്മടെ ബാലൻ പറഞ്ഞിരുന്നത് ??
ആ അതെ അമ്മമ്മേ..
ഒന്ന് തീവണ്ടി ആപ്പീസ് വരെ പോകണോ ??. അവനു ഇപ്പോൾ ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുമോ entho?? കാലം കുറേ ആയില്ലേ ഇവിടുന്നു പോയിട്ട്..
വേണം എന്ന് വച്ചാൽ പോകാം.. അമ്മമ്മേ. അതിനു ഏതു വണ്ടിക്കാ വരുക എന്നറിയാതെ.. എങ്ങിനാ ???
ആ അതും നേരാ… അവൻ വന്നോളും. അവനു അറിയാത്ത സ്ഥലം ഒന്നും അല്ലല്ലോ.. ഒന്നുമില്ലെങ്കിലും ജനിച്ചു വളർന്ന നാടല്ലേ… എന്റെ കുട്ടി ഇനി ഇപ്പോൾ പോകാനൊന്നും നികേണ്ട…..
അമ്മമ്മ നല്ല സന്തോഷത്തിൽ ആണ്.. ഗംഗൻ ചേട്ടൻ വരുന്നു എന്ന് അറിഞ്ഞ മുതൽ….
അമ്മാമ എന്റെ അടുത്തിരുന്നു.. ഞങ്ങൾ ഓരോ നാട്ടു വർത്താനം പറഞ്ഞിട്ടികുമ്പോൾ… തൊട്ടു വരമ്പത്തു നിന്നും ഒരു വിളി കേട്ടു…
മെലിഞ്ഞു…. കറുത്ത ഒരാൾ… പടികൾ കമ്പികുട്ടന്‍.നെറ്റ്കയറി വരുന്നു.. കയ്യിൽ ഒരു കമുകിൻ പാളയിൽ ചുരുട്ടിയ ഒരു പൊതി തലയിൽ കെട്ടിയ നിറം മങ്ങിയ തോർത്ത് അഴിച്ചു അരയിൽ കെട്ടി കൊണ്ട് അയാൾ..
തമ്പ്രാട്ടി …. അടിയൻ…..ആണ് ചെല്ലി…..
അയാൾ കയ്യിലെ പൊതി ഉമ്മറത്തു തിണ്ണയിൽ വച്ചു കൊണ്ട് ബഹുമാനത്തോടെ കൈ കെട്ടി നിന്നു.
ആ….. ആരാ ഇത് ചെല്ലിയോ ??
വാ വാ ഈ അടുത്തൊന്നും ഇങ്ങോട്ട് കണ്ടിട്ടില്ലാലോ ?? അമ്മമ്മ മുറ്റത്തേക്കു ഇറങ്ങി..
ഉവ്വ്….. അടിയൻ… കുറച്ചു തിരക്കിൽ ആയിരുന്നേ…അയാൾ മുറുക്കാൻ കര പുരണ്ട പല്ലുകൾ മുഴുവൻ പുറത്തു കാണിച്ചു കൊണ്ട്… വെളുക്കെ ഒന്ന് ചിരിച്ചു..