അങ്ങനെ എന്ത് എല്ലാമോ ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അമ്മ അങ്ങോട്ട്ക് വരുന്നത്.
അമ്മ വന്നത് പോലും ഞാൻ അറിഞ്ഞില്ലാ.
: എന്താടാ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ. എന്ന് അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ എവിടാ ഇരിക്കുന്നെ എന്ന് തന്നെ മനസ്സിൽ ആയതു തന്നെ.
: ഞാൻ ചുമ്മാ ഓരോന്നും ആലോചിച്ചു ഇരുന്നത് ആണ്.
: എന്ത് ആലോചന ചെക്കനെ കെട്ടിക്കാൻ ആയി. എന്ന് ചിരിച്ചു കൊണ്ട് അടുക്കളയിൽലേക്ക് പോയി.
പെട്ടന്ന് എന്തോ ഓർത്ത പോലെ അമ്മ തിരിച്ചു വന്നു.
: ഡാ അവൻ വല്ലോം നിന്നെ വിളിച്ചാരുന്നോ.
: ഇല്ല എന്താ അമ്മേ.
: അവൻ ഇന്ന് രാവിലെ ബാഗ്യും ആയി പോകുന്ന കണ്ടാരുന്നു. എങ്ങോട്ട് പോകുന്നെ എന്ന് വല്ലോം നിന്നോട് പറഞ്ഞോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്. നിന്നോട് പറഞ്ഞില്ലാ അല്ലേ.
: ഇല്ല അമ്മേ എന്നോട് അവൻ ഒന്ന് സംസാരിക്കാറില്ല. അങ്ങനെയുള്ളവൻ എവിടെയാ പോകുന്നത് എന്ന് പറയുമോ. ചിലപ്പോൾ എല്ലാ മാസവും പോകുന്ന പോലെ ബാംഗ്ലൂർയിൽ പോയി കാണും.