പുള്ളിക്കാരൻ പാട്ടിൻ്റെ സൗണ്ട് കൂട്ടി സ്‌മോക്ക് ഒക്കെ ഇട്ടു. ഞാൻ നേരെ പിന്നിൽ പോയി. അവന്മാർ അപ്പോഴേക്കും വെള്ളമടി തുടങ്ങിയിരുന്നു. അവർ എന്നെ കണ്ടതും ഒരെണ്ണം എനിക്കും തന്നു.
അങ്ങനെ അടിച്ചു ആ കുപ്പി തീർന്നപ്പോഴേക്കും ഡാൻസ് ഒക്കെ കുറഞ്ഞു. ഞാൻ അപ്പോൾ പാട്ടു നിർത്താൻ മുന്നിൽ പോയി വന്നപ്പോളേക്കും എല്ലാവരും സ്ഥലം പിടിച്ചു. എനിക്ക് ഇരിക്കാൻ സ്ഥലം ഇല്ല. ഞാൻ പയ്യെ താഴെ ഇരുന്നു.
വർത്താനം പറഞ്ഞു പയ്യെ ഉറക്കം ആയി.ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഫോൺ എടുത്തു നോക്കിയപ്പോ അനിത. ഞാൻ എഴുന്നേറ്റു ഫോൺ എടുത്ത് “എന്തുപറ്റി?” എന്ന് ചോദിച്ചു.
അനിത: നീ എന്തിനാ താഴെ കിടക്കുന്നെ?
ഞാൻ: അത് ഒന്നൂല്ലെടാ, ഇവിടെ സ്ഥലം ഇല്ല.
അവൾ: ഡാ, ഞാൻ ഏറ്റവും മുന്നിലെ മൂന്ന് പേര് ഇരിക്കുന്ന സ്ഥലത്താ. ഇവിടെ ഞാനും സോനയും മാത്രമേ ഉള്ളൂ. ഇവിടെ സീറ്റ് ഉണ്ട്, നീ വാ.
ഞാൻ മെല്ലെ നടന്നു ഫോൺ കട്ട് ചെയ്യാതെ നോക്കിയപ്പോ എല്ലാവരും നല്ല ഉറക്കം ആണ്. ചിലർ ഫോണിൽ. ഞാൻ നേരെ മുന്നിൽ ചെന്നതും അവർ എന്നോട് വിൻഡോ സൈഡിൽ ഇരുന്നോളാൻ പറഞ്ഞു. ഞാൻ ഒന്നും നോക്കാതെ കേറി ഇരുന്നു.
സംസാരത്തിനിടെ അനിത ചോദിച്ചു, “എത്രെണ്ണം കീറി ആശാനേ?”
ഞാൻ: മൂന്നെണ്ണം.
അനിത: എന്തായിരുന്നു..ബ്രാണ്ടി ആണോ?
ഞാൻ: അല്ല, വോഡ്‌ക.
സോനാ: ആഹാ, എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ?
ഞാൻ: നീ അടിക്കോ?!
അനിത: പിന്നില്ലാതെ. ഇവളുടെ വീട്ടിൽ ഊണ് കഴിക്കുമ്പോ പപ്പാ ഏവർകും ഓരോന്നു ഒഴിച്ച് കൊടുക്കും.
ഞാൻ: എന്നിട്ട് എന്താ നീ പറയാഞ്ഞേ. നിനക്കു വേണോ?
സോനാ: ഇപ്പൊ ഇനി എവിടുന്നാ, നേരത്തെ ആയിരുന്നെങ്കിൽ കൂടായിരുന്നു.
ഞാൻ നേരെ ഫോൺ എടുത്തു രാജു ചേട്ടനോട് അവരുടെ ക്യാബിനിൽ നിന്നും ചാർജർ വയർ എടുക്കുന്ന വിൻഡോ വഴി ഒരു കുപ്പി തരാൻ പറഞ്ഞു. അല്പം കഴിഞ്ഞ് വിൻഡോ തുറന്നു കുപ്പിയും ഒരു ഗ്ലാസും വന്നു.