Curious case edited version 5 [Willie Beamen]

Posted by

എബിയുടെ കൈകൾ മുറുകി.സണ്ണിക്ക് തന്റെ സത്യം അറിയാമെങ്കിൽ,ഇത്രയും കാലം അവൻ തന്റെ കൂടെ നടന്നത് എന്തിനാണ്? വേട്ടക്കാരൻ ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ചതുരംഗക്കളത്തിലാണ് താൻ നിൽക്കുന്നതെന്ന് എബിക്ക് ബോധ്യമായി.

 

അടുത്ത ദിവസം എബിയെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു. കോളേജിലെ തന്നെ ഏറ്റവും സുന്ദരിയായ കാവ്യ മിസ്സിന് എബിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന സംസാരം ക്യാമ്പസിൽ പണ്ടേയുള്ളതാണ്.എന്നാൽ അത് ഒരു പ്രൊപ്പോസലിലേക്ക് നീങ്ങുമെന്ന് ആരും കരുതിയിരുന്നില്ല.

സ്റ്റാഫ് റൂമിന് അടുത്തു കൂടെ നടന്നുപോകുമ്പോഴാണ് കാവ്യ മിസ്സ് എബിയെ അടുത്തേക്ക് വിളിക്കുന്നത്. ഒരു വയലറ്റ് സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന മിസ്സിന്റെ മുഖത്ത് ഇന്ന് പതിവില്ലാത്ത ഒരു പരിഭ്രമമുണ്ട്.

“എബി… ഒന്ന് ഇങ്ങോട്ട് വരാമോ? ഒരു കാര്യം പറയാനുണ്ട്,” മിസ്സ് ശബ്ദം താഴ്ത്തി ചോദിച്ചു.

എബി മിസ്സിനോടൊപ്പം ലൈബ്രറിക്ക് അടുത്തുള്ള ആരും വരാത്ത ആ ചെറിയ ഇടനാഴിയിലേക്ക് നടന്നു.

“എന്താ മിസ്സേ? സന്ദീപിന്റെ കേസ് വല്ലതുമാണോ?” എബി ഒരു സാധാരണ സ്റ്റുഡന്റിനെപ്പോലെ ചോദിച്ചു.

കാവ്യ മിസ്സ് ഒരു നിമിഷം മടിച്ചുനിന്നു. പിന്നെ എബിയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി പറഞ്ഞു. “അതല്ല എബി… എനിക്ക് നിന്നെ കുറിച്ച് കൂടുതൽ അറിയണം.ട്രിസയും മല്ലിക ടീച്ചറും നിന്നോട് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. നീ ഒരു സാധാരണ സ്റ്റുഡന്റ് അല്ലെന്ന് എനിക്ക് പണ്ടേ അറിയാം.”

Leave a Reply

Your email address will not be published. Required fields are marked *