Curious case edited version 5 [Willie Beamen]

Posted by

“എന്റെ ചങ്ങായിമാരെയും കൂട്ടി വന്ന് നിങ്ങളെ അടിക്കാൻ എനിക്ക് താല്പര്യമില്ലടാ. നിങ്ങളുടെ ഈ കെണി എനിക്ക് നേരത്തെ അറിയാമായിരുന്നു. ശരണയും ബബിതയും പറഞ്ഞു തന്ന ആ വിവരങ്ങൾ വെച്ച് എന്നെ പൂട്ടാമെന്ന് നീ കരുതിയോ?” എബി പതുക്കെ ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെച്ചു.

“അടിച്ചവനെടാ!” ഇഷാന്റെ അലർച്ചയോടെ ഗുണ്ടകൾ എബിയുടെ നേരെ പാഞ്ഞു.

ആദ്യമെത്തിയവന്റെ താടിക്ക് നോക്കി എബി ഒരൊറ്റ ഇടി കൊടുത്തു. അവൻ കറങ്ങി വീഴുമ്പോഴേക്കും എബി അടുത്തവന്റെ കൈ തിരിച്ച് ഒടിച്ചു. ഒരു സിനിമയിലെന്നപോലെ വേഗത്തിലായിരുന്നു എബിയുടെ ഓരോ ചലനങ്ങളും.മുമ്പ് പത്തനംതിട്ടയിലെ തറവാട് സ്വത്തുക്കൾ നോക്കി നടത്തുമ്പോൾ ഉണ്ടായ തഴക്കം അവന് തുണയായി.

സന്ദീപ് ഒരു വടിയുമായി എബിയുടെ തലയ്ക്ക് നേരെ വീശി.എബി ഒഴിഞ്ഞുമാറി അവന്റെ നെഞ്ചിന് നേരെ ഒരു ചവിട്ട് കൊടുത്തു.സന്ദീപ് തെറിച്ചുപോയി അവിടുത്തെ പഴയ തടിപ്പെട്ടികൾക്ക് മുകളിലേക്ക് വീണു.

“നിന്റെ അച്ഛന്റെ അഹങ്കാരമല്ലേടാ നിനക്ക്?”എബി ഇഷാന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.

ഇഷാൻ ശ്വാസം കിട്ടാതെ പിടഞ്ഞു.അവനെ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം എബി സന്ദീപിന്റെ അടുത്തേക്ക് നടന്നു. തന്റെ ബൂട്സ് കൊണ്ട് അവന്റെ കൈയ്യിൽ അമർത്തി ചവിട്ടി.

“ശരണയെയും ബബിതയെയും കരുവാക്കി നീ കളിച്ചത് എന്റെ പിള്ളേരോടല്ല, എന്നോടാണ്. ഇനി മേലാൽ എന്റെ വഴിയിൽ നിന്നെ കണ്ടാൽ നിന്റെ അച്ഛൻ പോലും നിന്നെ തിരിച്ചറിയില്ല.” എബി ശാന്തനായി പറഞ്ഞു.

നിലത്തു വീണുകിടക്കുന്ന പത്തുപേരെയും നോക്കാതെ എബി പതുക്കെ പുറത്തേക്ക് നടന്നു. പുറത്ത് ബൈക്കിൽ ചാരി നിന്നും.ദൂരെ നിന്ന് പോലീസ് ജീപ്പിന്റെ സൈറൺ കേട്ടു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *