Curious case 3 [Willie Beamen]

Posted by

“സണ്ണി ചേട്ടനോട്‌ പറ്റില്ലെന്ന് പറയാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്”.അലക്സ്‌ കുറച്ചു മാറി നിന്നിരുന്ന സണ്ണിയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.

“ഞങ്ങൾക്ക് ചേട്ടന്റെ കൂടെ കമ്പനി കൂടാൻ താല്പര്യമില്ല “.”ഞങ്ങൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് “.ടിറ്റോ തുടങ്ങിയതും ഷാഹിറാണ് പറഞ്ഞു മുഴുവിപ്പിച്ചതും.

മുന്നിനെയും കണ്ടാൽ അറിയാം എങ്ങെനെയോ പാസ്സ് ആയിട്ട് ക്യാഷ് കൊടുത്തു അഡ്മിഷൻ വാങ്ങിയതാണെന്ന്,എന്നാലും പോട്ടെ.

“എന്നാ നിങ്ങൾ വിട്ടോ “.ചിരിച്ചോണ്ട് തന്നെ ഞാൻ അവരോട് പറഞ്ഞു.

എന്റെ വായിൽ നിന്നും ആ വാക്കു കേൾക്കാൻ നിന്നപോലെ സണ്ണിയെ നോക്കി ചിരിച്ചിട്ട് അവന്മാരും മൂന്നു പോയി.

കുറച്ചു മാറിനിന്ന സണ്ണി നിരാശയോടെ എന്റെ അടുത്തേക്ക് വന്നു.

“ജോലി രാജിവെച്ചു ഞാനും വരട്ടെയോ നിന്റെ കൂടെ”.

അവൻ എന്നെയൊന്നു പുച്ഛിച്ചു.

എന്നിക് ഇവന്മാരുടെ ആവിശ്യം കോളേജിൽ വേണം അല്ലെങ്കിൽ ഞാൻ ഈ വ്യാളി പിള്ളേരുടെ അടുത്ത് വരുവോ.

“നീ പറഞ്ഞപ്പോൾ ഞാനും ഇത്രയും പ്രേതിക്ഷിച്ചുയില്ല പിള്ളാരും കൊള്ളാം “.നടന്നു പോകുന്ന മൂന്നുപേരെ നോക്കി സണ്ണിയുടെ തോളിലേക്ക് ഞാൻ കൈയെടുത്തു വെച്ചു.

“ഇനി ദിവ്യ”.

“പ്രിയ,ആദ്യ അവളെ കാണണം ഒരു ഉമ്മ കൊടുത്ത കേസിന്റെ പുറകെ നടക്കാൻ ഞാൻ പഴയ പ്ലസ്ടു കാരനാല്ലെന്നു ഓർമപ്പെടുത്തി കൊടുക്കാൻ”.

അവന്റെയൊരു ദിവ്യ എന്നെ മുന്നിൽ നിർത്തി അവളെ സെറ്റ് ആകാനുള്ള പ്ലാൻ ഞാൻ തന്നെ പൊളിച്ചു തരും സണ്ണി മോനെ.

“നിന്റെ കൺഫ്യൂഷൻ മാറിയോ”.എന്റെ മുന്നിലേക്ക് വന്നുനിന്നു ആകാംക്ഷയോടെ ചോദിച്ചു സണ്ണി.

Leave a Reply

Your email address will not be published. Required fields are marked *