ചെക്കൻ വായുംപൊളിച്ചു നോക്കിയിരിക്കുന്നു എന്റെ വർത്താനം കേട്ടു.
“ആദ്യമാണ് ഉണ്ണി ഒരാൾ എന്റെ റൂമിലേക്ക് മുട്ടാതെ കേറിവരുന്നേ,ആരാണെങ്കിലും എന്നെ അറിയാവുന്നവർ അനുവാദം ചോദിക്കും,ബീകോസ് ഞാനൊരു പ്രൈവറ്റ് പേഴ്സൺ ആണ് “.
“സോറി,ശെരിക്കുയോരും അധികപ്പറ്റാണോ ഈ റൂമിൽ”.
ചെക്കൻ സെന്റിയായി.
ഞാൻ ആ ഉദ്ദേശത്തിൽ പറഞ്ഞത് അല്ലായിരുന്നു.
ഉണ്ണിയെ എനിക്ക് ഇഷ്ടമാണ് പക്ഷേ ഒരിക്കലും എന്റെയൊരു കമ്പനിക്കാരനാക്കാൻ കഴിയില്ല.
“കൂട്ടുകരനായി കാണാൻ പറ്റില്ല എന്റെ അനുജനാണ് നീ,ആ ബഹുമാനം തിരിച്ചു കാണിക്കണം,എന്നെ അറിയാവുന്നർക്ക് അറിയാം മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവത്തിലേക്ക് കടന്നു ചെന്നു അഭിപ്രായം ഞാൻ പറയാറില്ല,പോയി കിടന്നോ “. മൗനമായിരിക്കുന്ന ഉണ്ണിയുടെ തൊള്ളിൽ പിടിച്ചു ഞാൻ പറഞ്ഞു.
ഉണ്ണി ഒരു ഗുഡ്നെറ്റ് പറഞ്ഞു ബെഡിലേക്ക് കിടന്നു.
ഞാൻ തിരിഞ്ഞുയിരുന്നു വീണ്ടും മൂവി പ്ലേ ചെയ്തു.
സംഭവം വേറൊന്നുമല്ല എന്നെപ്പടെ അവഗണിച്ച ടിറ്റോയും കൂട്ടുകാരും മുന്നിൽ ഇങ്ങനെ നിൽകുവാ.അതിന്റെ ഫ്രുസ്ട്രേഷൻ തീർക്കാൻ ഉണ്ണിക്ക് ഒരു കൊട്ട്.
⏩⏩⏩
പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു ഇന്നു മുതൽ ജോഗിംഗ് ആരംഭിക്കണം.
സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ മമ്മി മുന്നിൽ.
രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിൽ കയറന്നുള്ള പരുപാടിലാണ്.
“നിന്റെ തീരുമാനത്തിൽ മാറ്റാംയൊന്നുമില്ലലോ”. രാവിലെ കുളിച്ചിട്ടും മുഖത്തു ദേഷ്യം തന്നെ.
“എന്റെ മമ്മി,23 വയസ്സ് അല്ലെയായിട്ടുള്ളു “.
“പ്രസവിച്ച എന്നിക് അറിയാല്ലോ നിന്റെ പ്രായം “.പുച്ഛത്തോടെ പറഞ്ഞു കൈയ്യിലെ ന്യൂസ് പേപ്പർ ടിപ്പോയിലിട്ടു എന്റെ നേരെ തിരിഞ്ഞു.”കോളേജാണ് അതോർമ്മ വേണം”.