“അപ്പൊ ആദ്യമായിട്ടാണോ ദർശന കഴിക്കുന്നത് ?”
“സത്യത്തിൽ അല്ല.. ഹോസ്റ്റലിൽ പഠിക്കുമ്പോൾ ഒരിക്കൽ വൈൻ കഴിച്ചിട്ടുണ്, പക്ഷെ അത് മധുരമല്ലേ?”
“അതെ വൈൻ കുട്ടികൾ കഴിക്കുന്നതല്ലേ ??”
“അതെ അതെ…” ചിരിച്ചുകൊണ്ട് ദർശന ഒരുസിപ് കൂടി എടുത്തു.
ഞാൻ ഒരു ആപ്പിൾ കഷ്ണം അവളുടെ നേരെ നീട്ടി
“മോഹനേട്ടൻ എന്നും കഴിക്കാറുണ്ടോ ?”
“ഇല്ല ഇന്ന് ഒരു മൂഡ് ഓഫ് അതാണ് കഴിക്കാമെന്നു വെച്ചത് ”
“ജിഷ ചേച്ചി അറിഞ്ഞാൽ..”
“അവൾക്കറിയാം ഞാൻ കഴിക്കുമെന്ന് .പക്ഷെ ഞാൻ കഴിച്ചാലും അജയനെ കഴിക്കാൻ അവൾ സമ്മതിക്കില്ല .”
“അതെന്താ ..”
“അവളുടെ പുന്നാര അനിയൻ അല്ലെ ..”
അളിയന്റെ ഭാവി ഭാര്യ ഒരു സിപ് കൂടെ എടുത്തു.
അവൾ അത് അടിക്കുന്ന നേരം കൊണ്ട് ഞാൻ എന്റെ ഗ്ലാസ് തീർത്തിരുന്നു. ഞാൻ എന്റെ ഒരു കിങ്‌സ് ലൈറ്റ് ചെയ്തു.