ദേവാദി ❤😍 [അർജുൻ അർച്ചന]

Posted by

അപ്പൊഴാണ് എനിക്ക് ശരിക്കും ബോധം വന്നത് തന്നെ……

”  അയ്യോ സോറി ടീച്ചർ മൊത്തം തെറ്റി പോയല്ലോ…… പ്ലീസ് ടീച്ചർ ഇഫ് യു ഡോണ്ട് മൈൻഡ് എനിക്കൊരു എക്സ്ട്രാ ബുക്ക്ലെറ്റ് തരാമോ……. ”

” യാ ഷുവർ…… ”

ടീച്ചർ പോയി ഒരു എക്സ്ട്രാ  ബുക്ക്ലെറ്റ്‌ എടുത്തിട്ടു വന്ന് എന്റെ കൈയിൽ തന്നു………

” താങ്ക്യൂ ടീച്ചർ ”

” നഷ്ട പ്രണയം ഓർത്തിരിയ്ക്കാതെ കറക്റ്റ് ആയി  എഴുതാൻ നോക്ക് ”

അവരെന്നോട് പതുക്കെ പറഞ്ഞിട്ട് പോയി……

ഞാൻ ഞെട്ടിപ്പോയി……. ഇവർക്ക് ഇതൊക്കെ എങ്ങനെ അറിയാം…….
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് തന്നെ കൊസ്റ്റ്യൻ വായിച്ചു തുടങ്ങി…..
വായിച്ചു തുടങ്ങിയ ഫ്ളോയിൽ ഞാൻ എക്സാം എഴുതി തീർത്ത് ഹാളിനു പുറത്തേക്കിറങ്ങി…….

പിന്നെയാണ് ഞാൻ ആ ചോദ്യം വീണ്ടും ഓർത്തത് തന്നെ……

എന്നാൽ അവർക്കെങ്ങനെ അറിയാമായിരിക്കും…….. ഞാൻ നഷ്ടപ്രണയം ഓർത്ത് ഇരിപ്പാണെന്ന്…….. എനിക്ക് അവരോട് ചോദിക്കണമെന്ന് തോന്നി……

ടീച്ചർക്ക് കഷ്ടിച്ച് ഒരു 28 വയസ്സ് പ്രായം വരും…….. വളരെ ചെറുപ്പമാണ്……. പക്ഷേ പേര് എനിക്കറിയില്ല
…… അത് വഴിയേ ചോദിക്കാല്ലോ……… എക്സാം കഴിയാൻ ഇനിയും 10 മിനിറ്റ് ബാക്കിയുണ്ട്……. ഞാൻ ടീച്ചർ വരാൻ വേണ്ടി വെയിറ്റ് ചെയ്തു……

10 മിനിറ്റ് കഴിഞ്ഞ് ബെല്ലടിച്ചു…….
കുട്ടികളെല്ലാവരും പുറത്തേക്ക് വരാൻ തുടങ്ങി…….. എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും അഞ്ചു മിനിറ്റ് വൈകിയാണ് ടീച്ചർ പുറത്തേക്ക് വന്നത്…….

ഒരുപാട് എക്സാം പേപ്പറുകളും താങ്ങിയാണ് ടീച്ചറുടെ വരവ്………..
എനിക്ക് പാവം തോന്നി……

പക്ഷേ എന്നിട്ടും ഞാൻ അവിടെ ഓരോന്നാലോചിച്ച് നിൽപ്പാണ്………..

എന്റെ അടുക്കൽ എത്തിയതും ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു……

എടോ തനിക്ക് പോകാറായില്ലേ എപ്പോഴും എന്തെങ്കിലുമൊക്കെ ആലോചിച്ചു നിൽക്കലാണോ  പണി …….

എനിക്ക് ആശ്വാസമായി…ടീച്ചർ നേരത്തെ ഒരു തമാശയ്ക്ക് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി…..

Leave a Reply

Your email address will not be published. Required fields are marked *