ദേവാദി ❤😍 [അർജുൻ അർച്ചന]

Posted by

” എടോ തനിക്ക് എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാമോ ഈ പേപ്പർ ഒന്ന്  ഓഫീസ് റൂം വരെ എത്തിച്ചു സഹായിക്കാമോ നല്ല വെയിറ്റ് ഉണ്ട് അതാ……… ”

ഞാൻ ഒരു മടിയും കൂടാതെ ടീച്ചറുടെ കയ്യിൽ ഇരുന്ന മുക്കാൽഭാഗം പേപ്പറും വാങ്ങിച്ചു………

എന്നിട്ട് ടീച്ചറുടെ പിന്നാലെ പോയി…….

ഞാൻ മിണ്ടാതെ പുറകെ പോയെങ്കിലും ടീച്ചർ എന്തെങ്കിലും ഒക്കെ എന്നോട് ചോദിച്ചു കൊണ്ടിരുന്നു……

” താൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ആണല്ലേ ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് തവണ പ്രോഗ്രാമിന് ഇടയ്ക്ക് ഒക്കെ വെച്ച് കാണാറുണ്ട്….. ”

മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……

എന്താടോ കണ്ടിട്ട് ഭയങ്കര ഗ്ലൂമി ആയിട്ട് തോന്നുന്നല്ലോ……. തനിക്ക് വല്ല പ്രേമനൈരാശ്യോം ഉണ്ടോ…..

ഞാൻ ടീച്ചറെ ഒന്ന് അത്ഭുതത്തിൽ നോക്കി……

ടീച്ചർ ചിരിച്ചിട്ട് പറഞ്ഞു

”  ഒരു തമാശക്ക് ചോദിച്ചതാണ്……..”

ഞാനും ചിരിച്ചു….. മിണ്ടാതിരിക്കുന്നത് ശരിയല്ല എന്ന് ആലോചിച്ചു കൊണ്ട് ഞാനും തിരിച്ചു ചോദിക്കാൻ തുടങ്ങി…….

”  ടീച്ചർ എല്ലാവരോടും നല്ല കമ്പനി ആണെന്ന് തോന്നുന്നു……. ”

” എന്തേ തനിക്ക് അങ്ങനെ തോന്നാൻ…….. ”

” അതല്ല സാധാരണ ടീച്ചർമാരൊക്കെ ഗൗരവത്തിൽ സംസാരിചേ ഞാൻ കേട്ടിട്ടുള്ളൂ ഇൻഫാക്റ്റ് അങ്ങനേ ഞാൻ കണ്ടിട്ടുള്ളൂ…….  അതുകൊണ്ട് ചോദിച്ചതാ ”

” ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്………. ”

ഞാനതിന് ടീച്ചറുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു…….

” തന്റെ പേര് ദേവികാന്ന് അല്ലേ…… എല്ലാരുടേം ദേവ്… റൈറ്റ്……?  ”

”  ടീച്ചർക്ക് എന്നെ പറ്റി എല്ലാം അറിയാം അല്ലേ   ”

” ആടോ കുറച്ചൊക്കെ അറിയാം……. ”

”  ദേവികേ എന്നത് ഷോട്ട് ആക്കി ദേവ് എന്ന് വിളിക്കുന്നതാ……അതാ എനിക്കും അവർക്കും ഇഷ്ടം….. “

Leave a Reply

Your email address will not be published. Required fields are marked *