ദേവനന്ദ 2 [വില്ലി]

Posted by

” എന്നാ ഞാൻ തീരുമാനിച്ചു.  അടുത്ത ദിവസം മുതൽ അവളും വരും നിന്റെ ഒപ്പം കോളേജിൽ.  “

”  അമ്മേ അത്‌……. “

” നീ വേറെ ഒന്നും പറയണ്ടാ..  നിന്റെ കൂടെ ഇറങ്ങി വന്നു അവൾ കാണിച്ച ആ മണ്ടത്തരം അവളുടെ പ്രായത്തിന്റെ പക്വത ഇല്ലായിമ ആണെന്ന് കരുതാം.  പക്ഷെ പിന്നെ ഒരിക്കൽ അവളുടെ ജീവിതം നശിപ്പിച്ചത് നീ ആന്നെന്നോ അവളുടെ ഭാവി ഇല്ലാതാക്കിയത് എന്റെ മോൻ ആണെന്നോ കേൾക്കാൻ നീ ഇടവരുത്തരുത്.  അത് കൊണ്ട് നാളെ മുതൽ അവൾ നിന്റെ കൂടെ കോളേജിൽ വരും.   “:

അമ്മ തനി ടീച്ചർ ആവുക ആയിരുന്നു അപ്പോൾ.  എനിക്ക് ഒന്നും പറയാൻ കഴിയാതെ എല്ലാം തല കുലുക്കി സമ്മതിച്ചു.

” എടാ നീ ഇവളെയും കൂട്ടി ഇവളുടെ വീട് വരെ ഒന്ന് പോകണം.. “

അമ്മ അകത്തേക്കു പോയതേ ഏടത്തി ഓടി വന്നു പറഞ്ഞു.

” എന്തിന് ?   “

” അത് കൊള്ളം.  അടുത്ത ദിവസം  മുതൽ അവൾക് കോളേജിൽ പോകണ്ടേ?  “

” അതിന് പൊക്കോട്ടെ…  “

Leave a Reply

Your email address will not be published. Required fields are marked *