ദേവനന്ദ 2 [വില്ലി]

Posted by

വണ്ടി സാധാരണയിലും അല്പം വേഗത്തിൽ ആണ് ഞാൻ ഓടിച്ചത്.  അവളോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ എന്റെ ഡ്രൈവിങ്ങിൽ കാണിക്കുന്നുണ്ട് എന്ന് മനസിലാക്കിയിട്ട് ആകണം അവൾ പേടിച്ചാണ് വണ്ടിയിൽ ഇരുന്നത്…

കുറെ ദൂരം എത്തിയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്..  എനിക്ക് ഇവളുടെ വീട് അറിയില്ലല്ലോ

” എടീ പെണ്ണെ നിന്റെ വീട് എവിടെയാ… ? “

വണ്ടിയുടെ വേഗത കണ്ട് പേടിച്ചു കണ്ണടച്ചിരിക്ക ആയിരുന്ന അവൾ എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി.

ഞാൻ കാറിന്റെ സ്പീഡ് അല്പം കുറച്ചു.

“‘പറ നിന്റെ വീട് എവിടെയാ? “

പതിയെ ആണെങ്കിലും അവൾ വാ തുറന്നു.

അവൾ പറഞ്ഞ വഴിയേ പോയി  അവൾ പറഞ്ഞ വീടിനു മുന്നിൽ ഞാൻ വണ്ടി നിർത്തി…

ഒരു കുഞ്ഞി വീടായിരുന്നു അത്.  പണി മുഴവനായും പൂർത്തി ആകാത്ത ഒരു വീട്.  വലിയ മുറ്റത്ത് അഴകുള്ള കുറെ പൂച്ചെടികൾ ആയിരുന്നു ആ വീടിന്റെ ആകർഷണം..  റോഡിന് അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട് എങ്കിലും വണ്ടി മുറ്റത്തേക്കു പോകാൻ ഉള്ള വീതി  ആ വഴിക്കു ഇല്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *