” ഞാൻ വേഗം വരാം. “
കാറിൽ നിന്നും ഇറങ്ങാൻ നേരം അവൾ പറഞ്ഞു.
” വേണ്ട ഞാനും വരാം “
വെറുതെ അവളുടെ വീടും പരിസരവും കാണാൻ ഒരു കൗതുകം തോന്നിയത് കൊണ്ട് അവളുടെ പിന്നാലെ ഞാനും ആ വീട്ടിലേക്കു നടന്നു..
” നിൽക്കെടീ അവിടേ “
ഒരു അലർച്ച കേട്ട് ഞാനും അവളും ഒരേ സമയം ഞെട്ടി തരിച്ചു നിന്നു.
” ‘അമ്മ “
അവളുടെ വാക്കിൽ ഭയം നിഴലിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. .
” എന്ത് ധൈര്യത്തിൽ ആടി കഴുകേറീടെ മോളെ നീ ഈ നാറിയെയും കൂട്ടി ഈ വീട്ടിലേക്കു വന്നത്. കണ്ട അരുവാണിച്ചികൾക്ക് ഒന്നും കയറി ഇറങ്ങാൻ ഇത് സത്രം ഒന്നും അല്ല എന്റെ വീടാ..
വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയുടെ വാക്കുകൾ എനിക്ക് അരോചകം ആയി തോന്നി.
” അമ്മേ ഞാൻ എന്റെ ബുക്കും സാധനങ്ങളും എടുക്കാൻ വന്നതാ. അതെടുത്തിട്ട് ഞാൻ പൊയ്ക്കോളാം. “
” ആരാടീ നിന്റെ അമ്മ ? കണ്ടവന്മാരുടെ കൂടെ കണ്ട ഹോട്ടലും ലോഡ്‌ജും നിരങ്ങി നടക്കുന്ന നിന്നെ ഒന്നും ഈ വീടിനകത്തു ഞാൻ കേട്ടില്ല. എന്നിട്ടും അവൾ അവന്റെ കൂടെ ഞളിഞ്ഞു നടക്കുന്നു..