ഒരു അഞ്ചു മിനിറ്റിനുള്ളിൽ എല്ലാം ഒരു ബാഗിൽ ആക്കി അവൾ ഇറങ്ങി വന്നു.. അപ്പോളും ആ തള്ളയുടെ വായ അടഞ്ഞിട്ട് ഇല്ലായിരുന്നു.. ഒരെണ്ണം വച്ചു കൊടുത്താലോ എന്ന് പലതവണ തോന്നിയതാണ്.
” എഡീ ഇനീ ഈ നാറിനെ കൊണ്ട് നീ ഈ പടി കയറിയ ഈ ജാനകി ആരാന്നു അറിയും. “
പോകാൻ ഇറങ്ങിയ ഞങ്ങളോട് ആ തള്ള പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് അവിടം ഒരു വലിയ വാക്കു തർക്കത്തിലേക് വഴി മാറി. സഹികെട്ടു തള്ളയെ തല്ലാൻ കൈ ഓങ്ങിയ എന്നെ ആ പെണ്ണാണ് പിടിച്ചു വലിച്ചു കാറിൽ കയറ്റിയത്.
എന്ത് ചെയ്തിട്ടും എനിക്ക് കലി അടക്കാൻ കഴിഞ്ഞില്ല . അവൾക് കരച്ചിലും…
” ആ തള്ള ശെരിക്കും നിന്റെ അമ്മ തന്നാണോ?
എടീ നിന്നോടാ ചോദിച്ചത് നിന്റെ അമ്മ തന്നാണോ ആ സാധനം എന്ന്.. “
” അല്ല “
എന്നവൾ മറുപടി തന്നു
” പിന്നെ നിന്റെ ആരാ ആ തള്ള ?
എടീ കോപ്പേ വായ തുറന്നു എന്തേലും പറ… “
“അതെന്റെ ആരും അല്ല.. എനിക്ക് ആരും ഇല്ല.. ആരും….”