ദേവനന്ദ 2 [വില്ലി]

Posted by

“:അതാ നിന്നോട് ഞാൻ അവളോട് പോയി സംസാരിക്കു എന്താ സംഭവിച്ചത് എന്ന് ചോദിച്ചു മനസിലാക്കാൻ  എന്ന്. “

അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി എനിക്ക്.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ നേരെ വീട്ടിലേക്കു ചെന്നു.  ചെന്നതേ അവളെ ആണ് അന്ന്വേഷിച്ചത്.  ചേച്ചിയോടും മാളുവിനോടും എന്തൊക്കെയോ സംസാരിച്ചിരിക്കയാണവൾ. എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അകത്തേക്കു കയറി പോയി..

” ആഹ് പുതു മണവാളൻ രാവിലെ എവിടെ പോയതാ…. മസിലു പെരുപ്പിക്കാൻ ജിമ്മിലോ? “

മാളുവിന്റേതായിരുന്നു ആ ചോദ്യം

“‘നിനക്കു വീട്ടിൽ ഒന്നും പോകേണ്ടെടീ ശവമേ? “

“‘  ഒന്ന് പോടാ.. “

ഞങ്ങളുടെ വീടിന് തൊട്ടടുത്തു തന്നെ ആയിരുന്നു മാളുവിന്റെയും വീട്‌.  ഞാൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്കു കയറി ചെന്നു.  എന്നെ കണ്ടത്തെ പെണ്ണ് റൂമിന് വെളിയിലേക്കു ഇറങ്ങാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *