ദേവനന്ദ 2 [വില്ലി]

Posted by

“എന്റെ ഏടത്തി ഞാൻ പല തവണ പറഞ്ഞതല്ലേ അവളെ എനിക്ക് അറിയില്ല എന്ന്. അവൾക്കു എന്നേം അറിയില്ല.  റൂം മാറി കയറിയത് ആകാനേ വഴി ഒള്ളൂ എന്ന് ഞാൻ ഒരു നൂറ് പ്രാവശ്യം പറഞ്ഞില്ലേ?”

“:അറിയാഞ്ഞിട്ടാണോ   നിന്റെ കോളേജിലെ വിശേഷങ്ങൾ എല്ലാം അവൾ പറഞ്ഞത് ?  ..  എന്നിട്ട് തമ്മിൽ അറിയില്ല പോലും. ..  “

ഞാൻ ഒന്ന് ഞെട്ടി.

“എന്റെ പൊന്നേടത്തീ  അതൊക്കെ അവൾ ചുമ്മാ പറയുന്നതാ ഇവിടെ നിക്കാൻ വേണ്ടി. അവൾ പഠിച്ച കള്ളിയ.  “

“പിന്നെ കോപ്പാ… നിന്നോട് ചോദിക്കാൻ വന്ന എന്നെ പരഞ്ഞാൽ മതി അല്ലോ.  വെറുതെ ആ പെണ്ണിനെ കരയിച്ച പാപം കിട്ടും നിനക്കു. “

“ഉവ്വ. “

ഞാൻ പുച്ച്ചത്തോടെ പറഞ്ഞു..

നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.  അടുത്ത ആഴ്ച ഏട്ടൻ വരട്ടെ ശെരി ആക്കി തരാം.

” ഏയ്… ചേട്ടൻ വരുന്നുണ്ടോ? എന്തിന് ?”

“പിന്നെ പുന്നാര അനിയന്റെ കെട്ടു കഴിഞ്ഞിട്ട് ചേട്ടൻ ഒന്നു വന്നു കാണണ്ടേ .  അതും അല്ല അങ്ങേരു അങ്ങോട്ട് പോയിട്ട് ഒരു മാസം കഴിഞ്ഞു…”

ഏട്ടൻ മുംബൈയിൽ ഒരു കമ്പനി യിൽ ആണ് ജോലി ചെയ്യുന്നത് .  ഒരു മാസം കൂടുമ്പോളാണ് ലീവിന് വരാറുണ്ട് ചേട്ടൻ  ..  ഞാൻ ഈ ക്രിക്കറ്റ് കളി എന്നും പറഞ്ഞു നടന്നു തോന്നുമ്പോൾ കയറി വരുന്നു പോകുന്നു അമ്മ ഒറ്റക്കാണ് എന്ന പരാതി പരിഗണിച്ചാണ് ഏടത്തി മുംബൈക്ക് പോകാത്തത്.

എല്ലാരും പറയുന്ന പോലെ ഏട്ടനെ എനിക്ക് പേടി ആണ്.  അച്ഛൻ മരിച്ചതിന് ശേഷം അച്ഛന്റെ സ്ഥാനത് നിന്ന് എന്നെ നോക്കിയത് ഏട്ടൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *