ദേവനന്ദ 2 [വില്ലി]

Posted by

ഏട്ടൻ വരുന്നു എന്ന് അറിഞ്ഞതേ ഉള്ള പ്രസരിപ്പ് അങ്ങ് പോയിക്കിട്ടി.  ടീവി ഓഫ് ചെയ്തു റൂമിൽ കയറുമ്പോൾ അവൾ ഇരുന്നു പഠിക്കയായിരുന്നു.   എന്റെ ബെഡ്‌ ഒക്കെ വിരിച്ചിട്ടു താഴെ  അവൾക്കു കിടക്കാനുള്ള പായും വിരിച്ചു അതിലിരുന്നു പഠികയാണവൾ.

” നാളെ എക്സാം ഒന്നുല്ലല്ലോ. “

കേറി ചെന്നതേ ഞാൻ ചോദിച്ചു.

അവൾ എന്നെ തല ഉയർത്തി ഒന്നു നോക്കിയതേ ഒള്ളു.

” ബുക്ക് എടുത്തു വച്ചിട്ട് കിടക്ക് എനിക്ക് ലൈറ്റ് ഓഫ് ചെയ്യണം.. “

ഇത്രയും ദിവസം റൂമിലെ ലൈറ്റ് ഓഫ് ആകാതെ ആണ് ഞങ്ങൾ കിടന്നിരുന്നത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ അവൾ എന്നെ സൂക്ഷിച്ചു നോക്കി.

” ന്താടീ നോക്കുന്നത് “

” എനിക്ക് ഇരുട്ട് പേടിയാ.. “

” അതിന് ഞാൻ ന്തു വേണം ..  ഈ നശിച്ച ലൈറ്റ് വെട്ടം കാരണം രാത്രി മനുഷ്യന് ഉറങ്ങാനേ പറ്റുന്നില്ല.  പറ്റില്ലാന്നുണ്ടേൽ ഏടത്തീടെ റൂമിൽ പോയി കിടന്നോ … “

Leave a Reply

Your email address will not be published. Required fields are marked *