ഒരുപാട് താമസിപ്പിക്കാതെ അവൾ വന്നു വണ്ടിയിൽ കയറി. എന്റെ ഒരു പഴയ ബാഗ് ആണ് അവളുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചത് കൊണ്ടാകാം അവളുടെ ബാഗ് കീരി പോയിരുന്നു.. എന്റെ ശ്രദ്ധ ബാഗിലേക്ക് ആണ് എന്ന് കണ്ട അവൾ പരിഭ്രമത്തോടെ അത് മറച്ചു പിടിക്കാൻ ശ്രെമിച്ചു.. ബൈക്ക്ൽ ഒരു സൈഡിലേക് ചരിഞ്ഞാണ് അവൾ ഇരുന്നത്. ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു കുറച്ചു ചെന്നതേ അവൾക് ബൈക്കിൽ കയറി വലിയ പരിചയമില്ല എന്നെനിക്ക് മനസിലായി . ഒരു താങ്ങിനായി കൈ എവിടെ പിടിക്കണം എന്ന സംശയത്തിൽ ഇരുന്ന അവൾ ഓരോ വളവ് തിരിയുമ്പോളും വേച്ചു പോകുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ബൈക്ക് ചെറുതായി പാളുന്നുമുണ്ടായിരുന്നു… അടുത്തുള്ള ഒരു കവലയിലെ ബസ് സ്റ്റോപ്പിന് മുന്നിൽ ഞാൻ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ അജ്ഞാപിച്ചു.
അവൾ ഒരു വിധം പേടിച്ചു വണ്ടിയിൽ നിന്നിറങ്ങി..
” താനിത് വരെ ബൈക്കിൽ കേറിയിട്ടില്ലേ? “
എന്റെ ചോത്യത്തിന് മറപടി പറയാതെ അവൾ തല കുമ്പിട്ട് നിന്നു..
” തന്നേം കൊണ്ട് ഈ പോക്ക് പോയാൽ കോളേജിൽ ആയിരിക്കില്ല ഞാൻ എത്തുന്നത്. അതുകൊണ്ട് റിസ്കെടുക്കാൻ ഞാൻ ഇല്ലാ. താൻ അവിടുന്ന് ബസിനു കേറി പോരെ. ആ നിക്കുന്ന കുട്ടികൾ കോളേജിലേക്കാ… “
ബസ്റ്റോപ്പിൽ നിന്ന രണ്ടു പെൺകുട്ടികളെ ചൂണ്ടി ഞാൻ പറഞ്ഞു..