ദേവനന്ദ 2 [വില്ലി]

Posted by

അന്ന് ബസ് കാശിന്റെ കൂടെ സിന്ദൂരം വാങ്ങാൻ ഉള്ള കാശുകൂടി കൊടുത്തിട്ട് ആണ് ഞാൻ പോയത്.  ഇനി ഏടത്തി അതിന്റെ പേരിൽ എന്റെ നെഞ്ചത്തേക്ക് കരരുതല്ലോ എന്ന് കരുതി  …….

……………………

ഏട്ടൻ എത്തിയിട്ടുണ്ട് എന്നറിഞ്ഞാണ് ഓടി പിടിച്ചു വീട്ടിലേക്കു എത്തിയത്.  ഞാൻ പ്രതീക്ഷിച്ച പോലെ അല്ല.  എല്ലാവരെ പോലെയും ഏട്ടനേയും അവൾ കയ്യിലെടുത്തിരുന്നു..  ” നല്ല കുട്ടി ആടാ ” എന്ന ഒരു അഭിപ്രായം മാത്രമേ ഏട്ടനിൽ നിന്നുണ്ടായുള്ളു….

……………………….

അന്ന് വൈകിട്ട് ബസിൽ നിന്നിറങ്ങി ഓടി എന്റെ അടുത്തേക്ക് വരുമ്പോൾ ആണ് മോളെ എന്നൊരു വിളിയുമായി ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്..

അയാളെ കണ്ടത്തെ ഭയന്ന അവൾ എന്റെ പിന്നിലേക്കു കയറി ഒളിച്ചു നിന്നു.

“:അയ്യോ മോളെന്തിനാ പേടിക്കുന്നെ.  ഇത് ഞാനാ രാഘവൻ അമ്മാവൻ    “

ഒരു വലിച്ച ചിരിയോടെ അയാൾ പറഞ്ഞു.

സംഭവം എന്തെന്ന് മനസിലാകാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു..

“:മോനെന്നെ മനസിലായില്ലേ.  ഞാൻ ഇവളുടെ അമ്മാവനാ .   ഇവളുടെ അമ്മ ഇല്ലേ ജാനകി അവരുടെ ബന്ധുവാ…. “

Leave a Reply

Your email address will not be published. Required fields are marked *