ദേവനന്ദ 2 [വില്ലി]

Posted by

ഓഹ് ആ തള്ളയുടെ ബന്ധു ആണല്ലേ വെറുതെ അല്ല ഇവൾ പേടിച്ചത്…

“:  മോനെന്നെ ഓർമ ഇല്ലേ ?  അന്ന് ഹോട്ടലിൽ വച്ച്… . അന്ന് ഞാനും ഉണ്ടായിരുന്നു. . “

അപ്പോളാണ് എനിക്ക്  അയാളെ ശെരിക്കും മനസിലായത്…

അന്ന് അവൾ റൂമിലേക്കു കയറി വന്നതിന് പുറകെ കയറി വന്ന ആൾ.  കാര്യം അറിയാതെ എന്നെ തല്ലിയ ആ മഹാൻ..

” നിങ്ങൾ എന്താ വീട്ടിലേക്കു ഒന്നും വരാതെ ഇരുന്നേ?  ഒരു ദിവസം മോനേം കൂട്ടി വീട്ടിലേക്കു വരണം കേട്ടോ മോളെ  …  നീ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്ന് ജാനകി എന്നും പരാതി പറയും  .  അല്ലെങ്കിൽ വേണ്ടാ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട് വരാം മോന്റെ വീട്ടിലേക്കു എന്താ ?? “

”  ഓഹ് അത് വേണ്ട അമ്മാവാ..  സമയം കിട്ടുമ്പോ അവളേം കൂട്ടി ഞാൻ അങ്ങോട്ട് വന്നോളാം..  അപ്പൊ പോട്ടെ അമ്മാവാ …… “

അവളെയും കയറ്റി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി.  ഞങ്ങൾ പോകുന്നതും നോക്കി നിന്ന് അയാൾ അറപ്പിച്ചൊന്നു തുപ്പുന്നത് ഞാൻ മിററിലൂടെ കണ്ടു…

ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവൻ അയാളുടെ വളിച്ച ചിരിയും.  ആ ആക്കിയുള്ള സംസാരവും ആയിരുന്നു മനസു മുഴുവൻ..

Leave a Reply

Your email address will not be published. Required fields are marked *