ദേവനന്ദ 2 [വില്ലി]

Posted by

…….

കോളേജിൽ എത്തി ഹരിയേയും കൂട്ടി ഞാൻ ദേവുവിനെ  പിന്തുടർന്നു ആ ദിവസം മുഴങ്ങുവാൻ നടന്നിട്ട് ഒരാളെ ഞങ്ങൾ കണ്ടെത്തി.  എന്തിനും ഏതിനും അവളുടെ ഒപ്പം ഉള്ള ഒരുവൾ അഞ്ചു. !

”  അനന്തു ചേട്ടാ എനിക്ക് അറിയില്ല അവളെ കുറിച്ച് ഒന്നും.  ചോതിക്കുമ്പോളൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു അവൾ ഒഴിഞ്ഞു മാറും.  എന്തിന് ചേട്ടനോട് ഉള്ള ഇഷ്ടം പോലും അവൾ ഞങ്ങളോട് പറഞ്ഞിട്ടില്ല..  കല്യാണത്തിനെ കുറിച്ചോ ഒന്നും…  ആകെ അറിയാവുന്നത് അവളുടെ അമ്മ കുഞ്ഞിലേ മരിച്ചു പോയി എന്നും പിന്നീട് അവളുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചിരുന്നു  എന്നും മാത്രാ…  കുറെ നാളായി അവൾ ക്ലാസ്സിൽ വരാതെ ഇരിക്കയായിരുന്നു.  പിന്നെയാ കേട്ടത് കല്യാണം കഴിഞ്ഞു എന്നു…. “

അഞ്ചുവിൽ നിന്നും എനിക്ക് ആവശ്യം ഉള്ള ഒന്നും കിട്ടിയില്ല.

” നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?  “

പോകാൻ നേരം അവൾ എന്നോട് ചോദിച്ചു.

” അല്ല കല്യാണം കഴിഞ്ഞു വന്നതിൽ പിന്നെ അവൾ ഒന്നു ചിരിച്ചു പോലും ഞാൻl കണ്ടിട്ടില്ല. എപ്പോളും വിഷമിച്ചിരുന്ന പോലെ ഒരു തോന്നൽ.  അല്ലേൽ എപ്പോളും ചിരിച്ചു കളിച്ചിരിക്കുന്നവളാ…… “

എന്റെ മുഖംഭാവം കണ്ടിട്ടാകണം അവൾ തന്നെ അതിന് മറുപടിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *