ദേവനന്ദ 2 [വില്ലി]

Posted by

” നന്ദുവേട്ടന് എന്താ എന്നെ കുറിച്ചറിയേണ്ടത്? “

” എനിക്ക്….  എനിക്ക് ഒന്നും അറിയേണ്ടാ…. “

” പിന്നെ എന്തിനാ ഇന്നലെ മുതൽ എന്നെ ഫോള്ളോ ചെയ്യുന്നേ?   “

അതിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

” ചേട്ടൻ വണ്ടി എടുക്കു.. നന്ദുവേട്ടന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എനിക്ക് മാത്രമേ തരാൻ കഴിയു….. “

പിന്നെ ഒന്നും നോക്കിയില്ല ബൈക്ക് മുന്നോട്ട് പാഞ്ഞു.  അവൾ നിർത്തു എന്ന് പറയുന്നത് വരെ.

പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗത്തായി ഞങ്ങൾ ചെന്നിരുന്നു.  ഒരു ബെഞ്ചിന്റെ ഇരു വശങ്ങളിൽ ഒരു അപരിചിതരെ പോലെ..

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ അവൾ പറഞ്ഞു തുടങ്ങി.

” അമ്മ മരിക്കുമ്പോൾ എനിക്ക് ഏഴു വയസ് ആണ്. ഒരു രണ്ടാം ക്ലാസ്സുകാരിയെ എങ്ങനെ നോക്കും എന്ന് അറിയാത്ത കൊണ്ടാകാം അധികം വൈകാതെ അച്ഛൻ വേറെ വിവാഹം കഴിച്ചത്.  അച്ഛനെ പോലെ തന്നെ ചെറിയമ്മക്കും എന്നെ ജീവനായിരുന്നു.  ഇന്നലെ കണ്ടില്ലേ?  ചെറിയമ്മയുടെ അകന്ന ബന്ധുവായ രാഘവൻ..  അയ്യാൾ വരുന്ന വരെ?   അയാൾ വന്നതോടെ അമ്മ ശെരിക്കും മാറി പോയി..

Leave a Reply

Your email address will not be published. Required fields are marked *