ദേവനന്ദ 2 [വില്ലി]

Posted by

” എനിക്കറിയാം നന്ദുവേട്ടൻ ഈ ലോകത്തേറ്റവും വെറുക്കുന്നത് ഈ എന്നെ ആണെന്ന്..  പക്ഷേ എനിക്ക് വേറെ വഴിയില്ല.  സഹായിക്കാൻ വേറെ ആരുമില്ല ..  വീട്ടിലേക്കു പോകാൻ എനിക്ക് പേടിയാ.  ചിലപ്പോൾ അവരെന്നെ ..???… “

അത് മുഴുവിപ്പിക്കാൻ അവൾക് കഴിയുമായിരുന്നില്ല.  പെട്ടന്ന് അവളെന്റെ കാല്കീഴില് ഇരുന്നെന്റെ കാലിൽ മുറുകെ പിടിച്ചു…

” നന്ദുവേട്ടൻ എന്നെ സഹായിക്കണം …  സഹായം ചോദിച്ചു  ചെല്ലാൻ എനിക്കീ ലോകത്ത് വേറെ ആരും ഇല്ല.   എന്റെ അച്ഛനെ കണ്ടു പിടിക്കാൻ എന്നെ സഹായിക്കണം ..  അല്ല കണ്ടു പിടിച്ചു തരണം . അച്ഛൻ വരുന്ന വരെ എങ്കിലും എന്നെ വീട്ടിൽ താമസിപ്പിക്കാൻ അനുവതിക്കണം.   അച്ഛൻ വന്നൽ പിന്നെ ഞാൻ നന്ദുവേട്ടനെ ശല്യം ചെയ്യൂല.  നന്ദുവേട്ടന്റെ കണ്മുന്നിൽ പോലും പെടാതെ ഞാൻ എന്റെ അച്ഛനും എങ്ങോട്ടെങ്കിലും പോയിക്കോളാം…   കൈ വിടല്ലേ നന്ദുവേട്ട.  പ്ലീസ്…….. “

അവളുടെ കണ്ണുനീരെന്റെ കാല് നനച്ചു..   എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി..  ഇത്രയും വിഷമം മനസിലൊതുക്കിയ ആ പെണ്ണിനെ എങ്ങനെ ഞാൻ കൈ വിടും ?

ഒടുവിൽ ഞാൻ അവൾക്കു വാക്ക് കൊടുത്തു അവൾക്ക് അവളുടെ അച്ഛനെ കണ്ടെത്തി  കൊടുക്കാം എന്ന്…

കണ്ണ് നീരൊഴുകിയ മുഖത്തു അവൾ അപ്പോൾ വരുത്തിയ ആ പ്രതീക്ഷയുടെ പുഞ്ചിരിക്ക് അഴക്‌ ഏറെ ആയിരുന്നു…..

തുടരട്ടെ….?

ഈ കഥ എല്ലാവര്ക്കും ഇഷ്‌ടമാകും എന്ന് ഞാൻ കരുതുന്നില്ല.  ഇതെന്താ ഇങ്ങനെ എന്ന് തോന്നുന്നുണ്ട് എങ്കിൽ എനിക്ക് ഒരുത്തരമേ ഒള്ളൂ.  ഈ കഥ ഇങ്ങനെ അല്ലാതെ എഴുതാൻ എനിക്ക് കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *