ദേവനന്ദ 2 [വില്ലി]

Posted by

” അമ്മക്ക നല്ല വിഷമം ഉണ്ടെടാ. സ്നേഹിച്ചു വളർത്തിയ ഒരുത്തൻ ഇങ്ങനെ…  അല്ലെങ്കിൽ ഇതുപോലെ ഒരു സാഹചര്യത്തിൽ ഓരോന്ന് ചെയ്തിട്ട്… അമ്മയ്ക്കും ദേഷ്യം ഉണ്ടാകാതെ ഇരിക്കുവോ..  “

” അമ്മ എന്നോട് ഇത് വരെ മിണ്ടിട്ടില്ല.  എന്തിന് ഇതുവരെ എന്റെ മുഖത്തേക് ഒന്നു നോക്കിട്ട് കൂടി ഇല്ല. “

” സാരമില്ലെടാ നമ്മുടെ അമ്മ അല്ലേ “

” ഞാൻ എല്ലാം പറഞ്ഞതല്ലേ പിന്നെ എന്താ?  “

” നീ പറഞ്ഞത് ഒക്കെ ആരെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങൾ ആണോ…  അതും ഇതുപോലെ ഒരു പാവം പെണ്ണ് അങ്ങനെ ഒക്കെ പോവുക എന്ന് പറഞ്ഞാൽ ആരും നീ പറഞ്ഞതിനെ വിശ്വസിക്കത്തില്ല.  “

എനിക്കവളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല.  ഇന്നലെ അവളെന്നെ തല്ലി.  അതും ഒരു ആണെന്ന് കൂടി ഓർക്കാതെ.  അതും മറന്നു സംഭവിച്ചത് എന്തെന്ന് ചോദിച്ചപ്പോ അവളുടെ കോപ്പിലെ മറുപടിയും. എല്ലാം പോരാത്തതിന് അവൾ നല്ലവൾ പോലെ അഭിനയിക്കുക ആണ്.  വീട്ടിലെ എല്ലാവരെയും അവൾ സ്വാതീനിച്ചു നിർത്തി ഇരിക്കുക ആണ്….

വീട്ടിൽ ഇരുന്നാൽ ആ അലവലാതി പെണ്ണിന്റെ മുഖം കാണണം എന്ന കാരണത്തിൽ പകൽ മുഴുവൻ പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *