വൈകിട് ഗ്രൗണ്ടിൽ പിള്ളേരുടെ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഹരിയുടെ കാൾ വന്നത്.
” എടാ. നാട്ടിൽ ഒക്കെ അറിഞ്ഞത് പോലെയേ കോളേജിലും അറിഞ്ഞിട്ടുള്ളു. നീ അവളെ വിളിച്ചിറക്കി കൊണ്ട് വന്നതാണെന്ന്. അല്ലാതെ ഒരു സംസാരം ഒന്നും ആർക്കിടയിലും ഇല്ല. നീ ധൈര്യം ആയി നാളെ കോളേജിൽ പോരെ… “
അത് കേട്ടപ്പോൾ തന്നെ പാതി ആശ്വാസം തോന്നി. കാരണം കോളേജിൽ ഉള്ളവർ നടന്നത് വല്ലതും അറിഞ്ഞാൽ പിന്നെ എനിക്ക് അങ്ങോട്ടേക്ക് പോകാൻ കൂടി കഴിയില്ല എന്നൊരു പേടി ഉണ്ടായിരുന്നു എനിക്ക് … കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിലും അത്യാവശ്യം ഒരു കുഞ്ഞി ഗായകൻ എന്ന നിലയിലും തരക്കേടില്ലാത്ത ഒരു ഇമേജ് ഞാൻ നില നിർത്തി പോന്നിരുന്നു .. പെട്ടന്നതൊക്കെ പോകുന്നു എന്ന് ഓർത്തപ്പോ ഒരു പേടി അതുകൊണ്ട് തന്നെയാണ് ഇന്ന് ഞാൻ കോളേജിൽ പോകാതെ ഇരുന്നതും. ഇനി ഇപ്പൊ ഏതായാലും നാളെ കോളേജിൽ പോണം.
നേരം കുറെ വൈകി ആണ് ഞാൻ വീട്ടിൽ ചെന്ന് കേറിയത്.
” ആഹ് നീ വന്നോ ? എന്ന വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം കഴിക്കാം. ഇന്ന് നിന്റെ ഭാര്യയുടെ സ്പെഷ്യൽ ഐറ്റംസ് ആ. കൂടെ നിന്റെ ഫേവ്റിറ്റ് മീൻ കറിയും ഉണ്ട്. ഉള്ളത് പറയാലോ എന്താ ടേസ്റ്റു. നോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാടാ.. “
” എനിക്ക് വിശക്കുന്നില്ല ഏടത്തി നിങ്ങൾ കഴിച്ചിട്ട് കിടന്നോ “
” പിന്നെ ഞാൻ നാളെ കോളേജി പോകും “
റൂമിലേക്കു പോകാൻ നേരം ഞാൻ പറഞ്ഞു.